ലൗ ആന്‍റ് വാര്‍: സഞ്ജയ് ലീല ബൻസാലിയുടെ മള്‍ട്ടിസ്റ്റാര്‍ പടത്തിന്‍റെ റിലീസ് വൈകും

Published : Apr 23, 2025, 04:02 PM IST
ലൗ ആന്‍റ് വാര്‍: സഞ്ജയ് ലീല ബൻസാലിയുടെ മള്‍ട്ടിസ്റ്റാര്‍ പടത്തിന്‍റെ റിലീസ് വൈകും

Synopsis

രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ലവ് ആന്‍റ് വാറിന്‍റെ റിലീസ് വൈകും. 

മുംബൈ: രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ലവ് ആന്‍റ് വാർ. ചിത്രത്തിന്‍റെ പ്രഖ്യാപന ദിവസം മുതൽ തന്നെ  ഒരു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

റിപ്പോര്‍ട്ട് അനുസരിച്ച് ലൗ ആന്‍റ് വാര്‍ ഒരു ത്രികോണ പ്രണയകഥയാണ് ആവിഷ്കരിക്കുന്നത്. രൺബീർ കപൂർ വിക്കി കൗശൽ എന്നിവര്‍ക്ക് തുല്യ പ്രധാന്യമായിരിക്കും ചിത്രത്തില്‍ ഛാവ പോലുള്ള വന്‍ ഹിറ്റ് നല്‍കിയ വിക്കി കൗശലിന്‍റെ ഇപ്പോഴത്തെ താരമൂല്യം വച്ചുള്ള മാറ്റമല്ല ഇതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റിന്‍റെ റിലീസ് തീയതി നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026ല്‍ റംസാൻ, രാം നവമി തുടങ്ങിയ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോടനുബന്ധിച്ചാണ് റിലീസിംഗ് എന്നാണ് അന്ന് കരുതിയിരുന്നത്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ചിത്രം വൈകും എന്നാണ് വിവരം. ബന്‍സാലിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. താരങ്ങളുടെ ഡേറ്റും പ്രീ പ്രൊഡക്ഷനും എല്ലാം പൂര്‍ത്തിയാക്കി ചിത്രത്തിലെ സുപ്രധാന ഭാഗങ്ങള്‍ 2025 നവംബറില്‍ മാത്രമേ ഷൂട്ടിംഗ് ചെയ്യാന്‍ സാധിക്കൂ എന്നാണ് വിവരം. 

ഈ ഷെഡ്യൂള്‍ 2026 ജനുവരിയില്‍ മാത്രമേ പൂര്‍ത്തിയാകൂ. തുടര്‍ന്ന് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ശേഷം ഇപ്പോള്‍ നിശ്ചയിച്ച മാര്‍ച്ച് 2026 എന്ന റിലീസ് ഡേറ്റ് പാലിക്കുക സാധ്യമല്ലെന്നാണ് വിവരം. അതിനാല്‍ തന്നെ ചിത്രം 2026 മധ്യത്തില്‍ മാത്രമായിരിക്കും തീയറ്ററുകളില്‍ എത്തുക എന്നാണ് വിവരം. രണ്‍ബീര്‍ സിംഗിന്‍റെ രാമായണം 2026 ദീപാവലിക്ക് പ്രഖ്യാപിച്ചതിനാല്‍ ചിത്രം നീളില്ല എന്നാണ് വിവരം. 

അതേ സമയം 2026 മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച യാഷിന്‍റെ ടോക്സിക്കിന് ഇതോടെ ഒരു ക്ലാഷ് ഒഴിവായിരിക്കുകയാണ്. എന്നാണ് വിവരം.  അതേ സമയം ലവ് ആൻഡ് വാർ ഒരു സ്റ്റുഡിയോ പങ്കാളിയില്ലാതെ സഞ്ജയ് ലീല ബൻസാലി തന്നെ നിർമ്മിക്കും. വൈആർഎഫ്, റെഡ് ചില്ലീസ് തുടങ്ങിയ സ്റ്റുഡിയോകൾ പിന്തുടരുന്ന മോഡല്‍ പിന്തുടര്‍ന്നാണ് ഇത്. 

ചിത്രം തിയറ്ററുകളിലേക്ക് പോകുന്നതിന് മുമ്പുതന്നെ, അദ്ദേഹം നെറ്റ്ഫ്ലിക്സുമായി ഒരു വലിയ പോസ്റ്റ്-തിയറ്റർ കരാറും സരേഗമയുമായി ഒരു റെക്കോർഡ് മ്യൂസിക് ഡീലും ഒപ്പുവച്ചുവെന്നാണ് വിവരം. ഒപ്പം താരങ്ങളുമായി പ്രതിഫലത്തിന് പകരം ലാഭം പങ്കിടല്‍ കരാറിലാണ് എസ്എല്‍ബി ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നത്. 

പഹൽഗാം ഭീകരാക്രമണം: മെയ് 9 ന് റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രം നിരോധിക്കാന്‍ സൈബര്‍ പ്രതിഷേധം !

'ഭയന്നുവിറച്ചു പോയി, ഇത് കൊടും ക്രൂരത'; പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് അക്ഷയ് കുമാർ

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ