
ജനഹൃദയങ്ങളിലേക്ക് അനായാസേന കയറിപ്പറ്റിയ പരമ്പരയാണ് 'സാന്ത്വനം' (santhwanam serial). 'കൃഷ്‍ണന്‍ സ്റ്റോഴ്‌സ്' എന്ന കട നടത്തുന്ന 'സാന്ത്വനം' കുടുംബത്തിന്റെ കഥാണ് പരമ്പര പറയുന്നത്. കൂട്ടുകുടുംബത്തിന്റെ മനോഹാരിത സ്‌ക്രീനിലേക്ക് പകര്‍ത്തുന്ന പരമ്പര മനോഹരങ്ങളായ ഒട്ടനവധി മുഹൂര്‍ത്തങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. കഥാഗതിയിലെ ചടുലതയാണ് ഇപ്പോള്‍ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. 'കൃഷ്‍ണ സ്‌റ്റോഴ്‌സ്' വിപുലീകരിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് ആക്കാനുള്ള തകൃതിയായ പദ്ധതിയിലാണ് 'സാന്ത്വനം' കുടുംബം ഇപ്പോഴുള്ളത്. എന്നാല്‍ അതിന്റെ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് കുടുംബം പാതിയിലധികം കൂപ്പുകുത്തിക്കഴിഞ്ഞു. അതിനിടയിലാണ് കുടുംബത്തിലേക്ക് മറ്റൊരു പ്രശ്‌നം കടന്നുവരുന്നത്.
'കണ്ണന്‍' കൂട്ടുകാരന്റെ കയ്യില്‍നിന്നും ഓടിക്കാന്‍ വാങ്ങുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. പണ്ട് 'ഹിര'യുടെ ബൈക്ക് അപകടത്തില്‍ പെടുത്തിയതിന് വീട്ടുകാരുടെ മുഴുവന്‍ പഴിയും 'കണ്ണന്‍' കേട്ടിട്ടുള്ളതാണ്. ഇനി ആരുടേയും ബൈക്ക് വാങ്ങി ഓടിക്കരുടെന്ന് അന്ന് വീട്ടിലെ 'ദേവി'യും, 'അഞ്ജലി'യുമെല്ലാം ഉപദേശിച്ചിട്ടുള്ളതുമാണ്. എന്നാല്‍ അതില്‍നിന്നും പാഠം ഉള്‍ക്കൊള്ളാതെ 'കണ്ണന്‍' വീണ്ടും പണി വാങ്ങിയിരിക്കുകയാണ്. അപകടത്തിലായ ബൈക്ക് നന്നാക്കാന്‍ പതിനായിരം രൂപയാണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പതിനായിരം എന്ന സംഖ്യ കേട്ട് കൂട്ടുകാരനും, 'കണ്ണനും' ഞെട്ടുകയായിരുന്നു. പണത്തെപ്പറ്റി ഇരുവരും പതിയെ സംസാരിക്കുന്നത് കേള്‍ക്കുന്ന വര്‍ക്ഷോപ്പ് ജീവനക്കാരന് ചെറിയൊരു പേടി തോനുന്നുമുണ്ട്. പണം ഇവര്‍ തരില്ലേയെന്നാണ് അയാളുടെ പേടി. അതുകൊണ്ടുതന്നെ പകുതി പണം പണിക്ക് മുന്നേതന്നെ കെട്ടിവയ്ക്കണം എന്നാണ് അയാള്‍ പറയുന്നത്. അതുകേട്ട് കണ്ണന്‍ ആകെ പെടുകയാണ്.
'കണ്ണന്‍' പണം ഒപ്പിക്കുന്നത് തെറ്റായ വഴിയിലൂടെയായിരുന്നു. 'ശിവനോട്' പണം ചോദിച്ചാല്‍ അടിക്ക് ശേഷം മാത്രമായിരിക്കും പണം കിട്ടുക എന്നറിയുന്ന 'കണ്ണന്‍' 'ശിവന്റെ' അലമാരയില്‍ നിന്നും പണം മോഷ്ടിക്കുകയായിരുന്നു. സംഗതി 'ശിവന്‍' പിടിക്കും എന്ന കാര്യം ഏറക്കുറെ ഉറപ്പാണ്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള കാഴ്ച്ച കാണാനായി പ്രേക്ഷകര്‍ ആവേശത്തിലാണ്. 'കണ്ണന്റെ' കളി കുറച്ച് കൂടുന്നുണ്ടെന്നും, 'ശിവന്റെ' കയ്യില്‍ നിന്നും രണ്ടെണ്ണം കിട്ടിയാല്‍ ശരിയായിക്കോളും എന്നുമാണ് പ്രേക്ഷകരുടെ ഭാഷ്യം.
Read More : വിദേശത്തും കളറാകാൻ 'ഗോള്‍ഡ്', പ്രദര്‍ശനത്തിന് എത്തിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ