സര്‍ദാര്‍ 2 ഇന്ത്യയില്‍ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

Published : Sep 16, 2026, 10:21 AM IST
Karthi

Synopsis

സര്‍ദാര്‍ 2ന്റെ ഇന്ത്യ കളക്ഷൻ.

കാര്‍ത്തി ഡബിള്‍ റോളില്‍ എത്തിയ ചിത്രമാണ് സര്‍ദാര്‍ 2. 2022 ല്‍ പുറത്തെത്തിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്‍റെ സീക്വല്‍ ആണിത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ രചയിതാക്കള്‍ മാറിയിട്ടുണ്ട്. സര്‍ദാര്‍ എഴുതിയത് സംവിധായകനൊപ്പം എം ആര്‍ പൊന്‍ പാര്‍ഥിപന്‍, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേര്‍ന്ന് ആയിരുന്നുവെങ്കില്‍ സര്‍ദാര്‍ 2 ന്‍റെ രചന സംവിധായകന്‍ രത്ന കുമാറിനൊപ്പം ആശമീര അയ്യപ്പനും വിഗ്നേഷ് മുനിയാണ്ടിയും ചേര്‍ന്നാണ്. തിരക്കഥയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് നമ്പിക്ക് ആണ്. പി എസ് മിത്രന്‍റെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ഇവര്‍ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍ദാര്‍ 2 ഇന്ത്യയില്‍ 15 കോടിയാണ് നേടിയിരിക്കുന്നത്.

സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ ആവേശം നിറയ്‍ക്കുന്നുവെന്നാണ് തിയറ്റര്‍ പ്രതികരണങ്ങല്‍ ആദ്യ ഭാഗത്തില്‍ നിന്ന് സീക്വലില്‍ എത്തിയിരിക്കുന്ന മറ്റൊരാള്‍ രജിഷ വിജയന്‍ ആണ്. എസ് ജെ സൂര്യയാണ് രണ്ടാം ഭാഗത്തിന് ആവേശം വര്‍ധിപ്പിക്കുന്ന ഒരു കാസ്റ്റിംഗ്. ആഷിക രംഗനാഥ്, മാളവിക മോഹനന്‍, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്‍റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകനും ഇക്കുറി മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന് സംഗീതം പകര്‍ന്നത് ജി വി പ്രകാശ് കുമാര്‍ ആയിരുന്നെങ്കില്‍ സീക്വലിന്‍റെ സംഗീത സംവിധായകന്‍ സാം സി എസ് ആണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍ നമ്പ്യാര്‍, കലാസംവിധാനം എംഎസ്പി മാധവന്‍, എ പി പാല്‍പാണ്ടി.

ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹകന്‍. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറും ഐവി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഇഷാന്‍ സക്സേനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

17 ദിവസം കൊണ്ട് 100 മില്യൺ കാഴ്ചക്കാരുമായി പാരഡൈസിലെ ഗാനം; ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാമതായി 'യേശനകുല' ഗാനം
അശോക് സെല്‍വൻ നായകനായി അൻപില്‍ അവൻ, ട്രെയിലര്‍ അപ്‍ഡേറ്റ്