ഭഗത് സിംഗിന്റെ ലുക്ക്, ഫോട്ടോ പുറത്തുവിട്ട് വിക്കി കൗശല്‍

Web Desk   | Asianet News
Published : Oct 05, 2021, 05:26 PM ISTUpdated : Oct 05, 2021, 05:35 PM IST
ഭഗത് സിംഗിന്റെ ലുക്ക്, ഫോട്ടോ പുറത്തുവിട്ട് വിക്കി കൗശല്‍

Synopsis

സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ ലുക്ക് ആണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്.  

വിക്കി കൗശല്‍ (Vicky Kaushal) നായകനാകുന്ന ചിത്രമാണ് സര്‍ദാര്‍ ഉദ്ധം (Sardar Udham). ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സര്‍ദാര്‍ ഉദ്ധമെന്ന ചിത്രത്തിലെ ഭഗത് സിംഗിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുന്നു.

സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തില്‍ അമോല്‍ പരാശര്‍ ആണ് ഭഗത് സിംഗായി എത്തുന്നത്.  വിക്കി കൌശല്‍ ആണ് പരാശറിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഭഗത് സിംഗായിട്ടുള്ള പരാശറിന്റെ ഫോട്ടോ എല്ലാവരും ഏറ്റെടുത്തും കഴിഞ്ഞിരിക്കുന്നു. ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുക. 

സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ വിക്കി  കൗശലിന്റെ ലുക്ക് ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു.

സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ വിക്കി കൗശലിന്റെ പ്രകടനം ഏറെ പ്രതീക്ഷയോടെയാണ് സിനിമപ്രേക്ഷകര്‍ നോക്കിക്കാണുന്നത്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു  ഉദ്ധം സിംഗ്.  സൂപ്പര്‍ താരം ചിരഞ്‍ജീവിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ഉദ്ധം സിംഗ് എന്ന ചിത്രം ഒക്ടോബര്‍ 16ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.
 

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'