എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റം; 'സീക്രട്ട്' ഈ വാരം

Published : Jul 22, 2024, 02:59 PM IST
എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റം; 'സീക്രട്ട്' ഈ വാരം

Synopsis

ത്രില്ലർ ചിത്രമാണ് ഇത്

താരസമ്പന്നമായ ത്രില്ലർ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് സീക്രട്ട്. സെന്‍സറിംഗ് അടക്കം പൂര്‍ത്തിയായ ചിത്രം ഈ മാസം 26 ന് പ്രദര്‍ശനത്തിനെത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ലക്ഷ്മി പാർവതി ഫിലിംസിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ആത്മവിശ്വാസമാണ് ജീവിതത്തിൻ്റെ അടിത്തറയെന്നതാണ് ഈ ചിത്രത്തിലൂടെ എസ് എൻ സ്വാമി പറയാൻ ശ്രമിക്കുന്നത്.

വിശ്വാസവും ബുദ്ധിയും ശാസ്ത്രവുമൊക്കെ കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്. തന്‍റെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന ഒരു പ്രശ്നത്തെ ഒരു യുവാന് എങ്ങനെ നേരിടുന്നു എന്നതാണ് ഈ ചിത്രം കാട്ടിത്തരുന്നത്. യുവനിരക്കാരാണ് ഇക്കുറി എസ് എന്‍ സ്വാമിയുടെ അഭിനേതാക്കൾ. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ഈ ചിത്രത്തിൽ അപർണ ദാസ് ആണ് നായിക. ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ് രാമാനന്ദ്, മണിക്കുട്ടൻ, ജി സുരേഷ് കുമാർ, ജയകൃഷ്ണൻ, ആർദ്ര മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ജാക്സൻ ജോൺസൺ, എഡിറ്റിംഗ് ബസോദ് ടി ബാബുരാജ്, കലാസംവിധാനം സിറിൾ കുരുവിള, 
ചീഫ് അസോസിയേറ്റ് ഡയറക്ടർ ശിവരാമകൃഷ്ണൻ, നിർമ്മാണ നിർവ്വഹണം അരോമ മോഹൻ, പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : ഒരാഴ്ച കഴിഞ്ഞിട്ടും നമ്പര്‍ 1! ഒടിടിയില്‍ പാന്‍ ഇന്ത്യന്‍ റെക്കോര്‍ഡിട്ട് വിജയ് സേതുപതിയുടെ 'മഹാരാജ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ