'ഇതാണ് ഞാൻ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ കാര്യം'; പോസ്റ്റുമായി സീമ വിനീത്

Published : Mar 20, 2026, 03:59 PM IST
Seema Vineeth

Synopsis

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ കാര്യം വെളിപ്പെടുത്തി സീമാ വിനീത്.

അടുത്തിടെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കേരളത്തിലെ പ്രമുഖയായ ട്രാൻസ്‍വുമണും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയിൽ ചേർന്നത്. സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള പതിനഞ്ച് പേരാണ് ബിജെപിയിൽ അംഗത്വം എടുത്തത്. വാർത്താസമ്മേളനം നടത്തി രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് ഇവർക്ക് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള പല തുറന്നെഴുത്തുകളും നടത്താറുള്ളയാൾ കൂടിയാണ് സീമ വിനീത്. ഇപ്പോഴിതാ സീമ പങ്കുവെച്ച പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ''എന്റെ ജീവിതത്തിൽ ഞാൻ ഗൂഗിളിൽ പോയി ഏറ്റവും തിരഞ്ഞത് സൗന്ദര്യ വർധിപ്പിക്കാനുള്ള വസ്തുക്കളോ പ്രായം മറക്കാനുള്ള മരുന്നുകളോ അല്ല പിന്നെ...? വേദനയില്ലാതെ എങ്ങിനെ മരിക്കാൻ കഴിയും....? How can I die without pain?‍ എന്നാണ്. ചിലർക്ക് തമാശയായി തോന്നാം. ചിലർക്ക് ഭ്രാന്തായി തോന്നാം...? ജീവിതത്തിൽ ചേർത്ത് പിടിച്ച മനുഷ്യരോക്കെ ഭ്രാന്തി ആക്കിയേക്കാം. എന്നാലും എന്റെ പൊട്ടിച്ചിരികൾക്ക് പിന്നിലെ സത്യം ഇതൊന്നു മാത്രം. പലരുടെയും കപട നിലവിളിക്കൾക്കുനടുവിൽ ഒന്നും മറിയാത്തവളെ പോലെ ഇങ്ങനെ ചമഞ്ഞു കിടക്കും'', സീമ വിനീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ''നിങ്ങളെ കാണുമ്പോൾ തന്നെ പോസിറ്റിവിറ്റി ആണ്...ഒരുപാട്പേർക്ക് പ്രചോദനം ആണ് നിങ്ങൾ... എന്തിന് ഇങ്ങനെ എഴുതാൻ'', എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

കുട്ടിക്കാലം മുതൽ‌ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹത്തെക്കുറിച്ചുമൊക്കെ സീമ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. അടുത്തിടെയാണ് ഏറെ നാളായി പ്രണയിച്ചിരുന്ന നിഷാന്തിനെ സീമ വിവാഹം ചെയ്‍തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കഥ കേൾക്കണമെങ്കിൽ 10 ലക്ഷം അഡ്വാൻസ് കൊടുക്കണം; സുരേഷ് ​ഗോപിയുടെ വീട്ടിൽ ഭിക്ഷ യാചിക്കുന്നത് പോലെ അന്ന് നിർമ്മാതാവ് നിന്നു; വെളിപ്പെടുത്തി സാബു സർഗ്ഗം
അന്ന് തഴഞ്ഞു, ഇന്ന് തിയറ്റര്‍ എക്സ്പീരിയന്‍സിന് ഒരുങ്ങിക്കോളൂ; ആ ലിജോ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്