പുതിയ ചിത്രവുമായി മെലാഞ്ച് ഫിലിം ഹൗസ്; സംവിധാനം ഷാനിൽ മുഹമ്മദ് ; പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ

Published : Jan 21, 2024, 12:22 PM IST
പുതിയ ചിത്രവുമായി മെലാഞ്ച് ഫിലിം ഹൗസ്; സംവിധാനം ഷാനിൽ മുഹമ്മദ് ; പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ

Synopsis

എൻ.എം ബാദുഷ, അഭിജിത്ത് എം പിള്ള, കുഞ്ഞുണ്ണി സി.ഐ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

കൊച്ചി: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച 'നിഴൽ' എന്ന ചിത്രത്തിന് ശേഷം മെലാഞ്ച് ഫിലിം ഹൗസ് നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. 'ഫിലിപ്സ് ആന്റ് ദ മങ്കിപെൻ', 'അവിയൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

എൻ.എം ബാദുഷ, അഭിജിത്ത് എം പിള്ള, കുഞ്ഞുണ്ണി സി.ഐ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തീർത്തും ഹ്യൂമറിന് പ്രധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ നവാഗതരായ അലൻ ആൻ്റണി, മാളവിക മേനോൻ എന്നിവർ ചേർന്ന് ഒരുക്കുന്നു. താരനിർണ്ണയം പൂർത്തിയാവുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ & പ്രൊജക്ട് ഡിസൈനർ ജിനു വി നാഥ് ആണ്. 

മാർച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

പൊറിഞ്ചു മറിയം ജോസ് തെലുങ്കില്‍ ആയപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടോ?: 'നാ സാമി രംഗ' കളക്ഷന്‍ വിവരം.!

നായകൻ ടൊവിനോ തോമസ് 'മുൻപേ' വരുന്നു; സംവിധാനം സൈജു ശ്രീധരന്‍
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍