
മുംബൈ: ജനുവരി 25നാണ് ആക്ഷൻ-ത്രില്ലർ ചിത്രമായ 'പഠാന്‍' റിലീസാകുന്നത്. അതിന് മുന്നോടിയായി ചിത്രത്തിലെ നായകന്‍ ഷാരൂഖ് ഖാൻ ശനിയാഴ്ച ട്വിറ്ററില്‍ ആസ്ക് മി എനിതിംഗ് സെഷനിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.
ഈ വേളയിലാണ് ഷാരൂഖ് ഖാന്‍റെ ഒരു ആരാധകൻ ട്വിറ്ററിൽ അസാധാരണമായ ഒരു അഭ്യർത്ഥന നടത്തിയത്. സിനിമയുടെ റിലീസ് മാറ്റിവയ്ക്കാമോ എന്നതാണ് ആരാധരകന്‍റെ ആവശ്യം, കാരണം? സിനിമ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെയാണ് തന്‍റെ വിവാഹം എന്നതാണ് ആരാധകന്‍റെ വിഷമം.
താൻ ജനുവരി 25 ന് വിവാഹിതനാകുമെന്നും പഠാന്റെ ആദ്യ ദിവസത്തെ ഫസ്റ്റ് ഷോ നഷ്‌ടപ്പെടുത്താതിരിക്കാൻ ചിത്രത്തിന്റെ റിലീസ് അടുത്ത ദിവസത്തേക്ക് മാറ്റാമോ എന്നും ആരാധകൻ ചോദിച്ചിച്ചത്.
ഒരു ട്വീറ്റിൽ ആരാധകന്‍ ഷാരൂഖിനോട് ചോദിച്ചു, "സർ, ഞാൻ ജനുവരി 25-ന് വിവാഹിതനാകുകയാണ്. ദയവായി പത്താൻ ജനുവരി 26-ലേക്ക് മാറ്റിവയ്ക്കാമോ. അത് വളരെ നല്ലതായിരിക്കും. നന്ദി." എന്നായിരുന്നു ട്വീറ്റ്.
ഈ ട്വീറ്റിന് മറുപടിയുമായി ഷാരൂഖ് ഉടന്‍ രംഗത്ത് എത്തി. റിപ്പബ്ലിക് ദിന പരേഡിന് ശേഷം നിങ്ങൾ ജനുവരി 26-ന് വിവാഹം കഴിക്കണം. ഇത് ഒരു അവധി ദിനം കൂടിയാണ് എന്ന് ഷാരൂഖ് ആരാധകന്‍റെ ട്വീറ്റിന് മറുപടി നല്‍കി.
സമാനമായ ഒരു ചോദ്യവുമായി മറ്റൊരു ആരാധകനും രംഗത്ത് എത്തി. എന്റെ വിവാഹം ജനുവരി 26-ന് നിശ്ചയിച്ചിരിക്കുന്നു. ഞാൻ എന്തുചെയ്യണം എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. വിവാഹം കഴിക്കൂ. ഹണിമൂൺ വേളയിൽ സിനിമ കാണുക എന്നതായിരുന്നു ഇതിന് ഷാരൂഖ് നല്‍കിയ മറുപടി.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന 'പഠാന്‍' 2023 ജനുവരി 25 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ജോണ്‍ എബ്രഹാം, ദീപിക പാദുകോണ്‍ ഇങ്ങനെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
'പഠാന്‍ ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തി ഉണര്‍ത്തുന്ന ചിത്രം': ഷാരൂഖ് ഖാന്‍
'പഠാനി'ലെ ദീപികയുടെ ഗാനം, എന്ത് ഭർത്താവാണ് രൺവീർ എന്ന് മുൻ ഐപിഎസ് ഓഫീസർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ