
മുംബൈ: ഷാഹിദ് കപൂറിന്‍റെ ബോളിവുഡ് സംബന്ധിച്ച വെളിപ്പെടുത്തല്‍ വൈറലാകുന്നു. ‘നോ ഫിൽട്ടർ നേഹ’എന്ന പരിപാടിയിലാണ് ബോളിവുഡിന് പുറത്തുനിന്നുള്ളവരെ അംഗീകരിക്കാന്‍ മടിയാണ് എന്ന് ഷഹിദ് തുറന്ന് പറഞ്ഞത്. ശേഖർ കപൂറിന്‍റെയും നീലിമ അസീമിന്‍റെയും മകനായ നടൻ ദില്ലിയില്‍ നിന്നും ബോളിവുഡിനായി മുംബൈയിലെത്തിയ വ്യക്തിയാണ്. സ്വയം ഒരു പുറത്തുനിന്നുള്ളയാളാണ് തനെന്നും. അതിനാല്‍ ആദ്യകാലത്ത് ബോളിവുഡ് തന്നോട് മോശമായി പെരുമാറിയതായും ഷാഹിദ് പറഞ്ഞു.
തന്‍റെ ആദ്യകാലത്തെക്കുറിച്ച് ഷാഹിദ് പറഞ്ഞത് ഇങ്ങനെയാണ് “ഞാൻ സിനിമ രംഗത്തേക്ക് പ്രവേശിച്ചപ്പോൾ. ഇതൊരു സ്കൂൾ പോലെയാണെന്ന് ഞാൻ മനസ്സിലാക്കി. അവർ പുറത്തുനിന്നുള്ളവരെ പെട്ടെന്ന് സ്വീകരിക്കില്ല. അവർക്ക് അതൊരു വലിയ പ്രശ്‌നമാണ്. നിങ്ങൾ എങ്ങനെ അകത്തു കടന്നു എന്ന ചിന്തയായിരിക്കും അവര്‍ക്ക്"
ബോളിവുഡില്‍ വിവിധ സംഘങ്ങള്‍ ഉണ്ടെന്നും അവരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചും ഷാഹിദ് പറഞ്ഞു “എനിക്ക് ഈ ഒരു കൂട്ടാമായി മാത്രം കാര്യങ്ങള്‍ ചെയ്യുന്നത് ഇഷ്ടമല്ല. ക്രിയാത്മകമായി പരസ്പരം സഹകരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അത് ചെയ്യണം. കംഫേര്‍ട്ടയവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. എന്നാല്‍ അതിന്‍റെ പേരില്‍ മറ്റാരുടെയെങ്കിലും അവസരം കളയുകയോ അവരെ തകര്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.
എന്നാല്‍ അങ്ങനെ ചിലത് ഇവിടെ സംഭവിക്കുന്നുണ്ട്. ഒരു ക്യാമ്പിലും പെടാനുള്ള ഗുണങ്ങൾ എനിക്കില്ലായിരുന്നു തുടക്കത്തില്‍. ഞാൻ ഡൽഹിയിൽ നിന്നാണ്, മുംബൈയിൽ എത്തി, എന്‍റെ ക്ലാസിലുള്ളവരെ അവര്‍ സ്വീകരിച്ചില്ല. എന്‍റെ വ്യത്യസ്‌ത ഉച്ചാരണം കാരണം ഞാന്‍ വളരെക്കാലം മോശമായ പെരുമാറ്റം നേരിട്ടു.
2013-ൽ 'ഇഷ്ക് വിഷ്ക് പ്യാർ വ്യാർ' എന്ന ചിത്രത്തിലൂടെ അഭിനേതാവാകുന്നതിന് മുമ്പ് എനിക്ക് സ്വീകാര്യതയും സ്വന്തമായി ഒരു ഗ്രൂപ്പും ഉണ്ടായിരുന്നില്ലെന്നും ഷാഹിദ് പറഞ്ഞു.
അച്ഛന്‍റെ പേര് ഗൂഗിള്‍ ചെയ്ത് നോക്കരുത്; മകനെ കര്‍ശനമായി വിലക്കി ശില്‍പ ഷെട്ടി.!
ആ സംവിധായകന്‍ തല്ലിയും ശകാരിച്ചും അഭിനയിപ്പിച്ചു: തുറന്നു പറഞ്ഞ് മമിത ബൈജു