Asianet News MalayalamAsianet News Malayalam

അച്ഛന്‍റെ പേര് ഗൂഗിള്‍ ചെയ്ത് നോക്കരുത്; മകനെ കര്‍ശനമായി വിലക്കി ശില്‍പ ഷെട്ടി.!

2021ലാണ് നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് അറസ്റ്റിലായത്. തന്നെ 'പോണ്‍ കിംഗ്' എന്നൊക്കെയാണ് അന്ന് വിശേഷിപ്പിച്ചത്. 

Shilpa Shetty instructed son Viaan not to google father name in time of porn case vvk
Author
First Published Feb 28, 2024, 2:30 PM IST | Last Updated Feb 28, 2024, 2:30 PM IST

മുംബൈ:  ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര മൂന്ന് വര്‍ഷം മുന്‍പാണ് നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലാകുന്നത്. രണ്ട് മാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം കിട്ടിയത്. രാജ് കുന്ദ്ര ഉള്‍പ്പെട്ട പോണ്‍ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്. പുതിയൊരു അഭിമുഖത്തില്‍ താന്‍ കേസില്‍പ്പെട്ട കാലത്ത് ശില്‍പ ഷെട്ടി എങ്ങനെയാണ് പെരുമാറിയത് എന്ന കാര്യമാണ് രാജ് കുന്ദ്ര വിവരിക്കുന്നത്. 

2021ലാണ് നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് അറസ്റ്റിലായത്. തന്നെ 'പോണ്‍ കിംഗ്' എന്നൊക്കെയാണ് അന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ഈ കേസ് സംബന്ധിച്ച് അറി‌ഞ്ഞപ്പോള്‍ ശില്‍പ ചിരിക്കുകയായിരുന്നു. ഇത്രയും കാലം ഒന്നിച്ച് ജീവിച്ച ഒരാള്‍ക്ക് നീലച്ചിത്ര നിര്‍മ്മാണം പോലെയുള്ള ബിസിനസ് ഉണ്ടെങ്കില്‍ അത് ഒരിക്കലും ഒളിപ്പിച്ച് വയ്ക്കാന്‍ സാധിക്കില്ലെന്നാണ് ശില്‍പ പറഞ്ഞത്. അത് ഒരിക്കലും സത്യമാകില്ലെന്ന് ശില്‍പയ്ക്ക് അറിയാമായിരുന്നു. 

“അത് ഭീകരമായ അവസ്ഥയായിരുന്നു. ഭാഗ്യവശാൽ, ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. അവളെക്കുറിച്ച് ആരെങ്കിലും എന്നോട് എന്തെങ്കിലും പറഞ്ഞാൽ, എത്രമാത്രം വിശ്വസിക്കണമെന്ന് എനിക്കറിയാം. കേസിനെക്കുറിച്ച് കേട്ടപ്പോൾ ശില്‍പ പൊട്ടിച്ചിരിച്ചു. അത് ശരിയല്ലെന്ന് പറഞ്ഞു. നിങ്ങൾ ഒരുമിച്ചാണ് വീട്ടിൽ താമസിക്കുന്നതെങ്കിൽ നീലച്ചിത്ര നിര്‍മ്മാണം പോലുള്ള ഒന്നില്‍ ഉള്‍പ്പെട്ടാല്‍ അത് മറച്ച് വയ്ക്കാന്‍ പറ്റില്ല. 

ഞങ്ങള്‍ രണ്ടുപേരും സ്വയം അദ്ധ്വാനിച്ച് മുന്നോട്ട് വന്നതാണ്. അതിനാല്‍ എന്താണ് നല്ലത് എന്താണ് മോശമെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ ഒരു പ്രതികരണവും നടത്താതെ ശില്‍പ അന്തസ് പാലിച്ചു. നിർഭാഗ്യവശാൽ കേസ് കാരണം ചില ഷോയുടെ  കരാറുകൾ നഷ്‌ടപ്പെട്ടു. അത് വളരെ അന്യായമണ്” രാജ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

എന്നെ ജയിലില്‍ ഇട്ടപ്പോള്‍ എന്‍റെ പത്ത് വയസുള്ള മകന് കാര്യങ്ങള്‍ വ്യക്തമായില്ല. അവന്‍ ശില്‍പയോട് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചു. ഒരിക്കലും അച്ഛന്‍റെ പേര് ഗൂഗിള്‍ ചെയ്ത് നോക്കരുത് എന്നാണ് ശില്‍പ അവന് നല്‍കിയ ഉപദേശമെന്നും രാജ് കുന്ദ്ര പറഞ്ഞു.

നേരത്തെ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം രാജ് കുന്ദ്ര തന്‍റെ ജയില്‍വാസം സംബന്ധിച്ച് സിനിമ ചെയ്തിരുന്നു. യുടി 69 എന്ന് പേരിട്ട ചിത്രം കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയം ആയിരുന്നു. 

മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയില്‍ എവിടെ, എപ്പോള്‍ റിലീസാകും; വിവരങ്ങള്‍ ഇങ്ങനെ

'നിങ്ങള്‍ക്ക് കിട്ടുന്ന ബഹുമാനവും പോകുമല്ലോ': പിതാവ് ശിവകുമാറിന്‍റെ വീഡിയോ, സൂര്യയോട് ആരാധകരുടെ ചോദ്യം.!

Latest Videos
Follow Us:
Download App:
  • android
  • ios