സഹായവുമായി വീണ്ടും ഷാരൂഖ് ഖാന്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 25,000 പിപിഇ കിറ്റുകൾ നല്‍കി

By Web TeamFirst Published Apr 14, 2020, 2:20 PM IST
Highlights

പിപിഇ കിറ്റുകൾ സംഭാവന ചെയ്തതിന് ഷാരൂഖ് ഖാന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു. കൊവിഡ് 19ല്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്ന് ഷാരൂഖ് ഖാന്‍.

മുംബൈ: കോവിഡ് -19 നെ നേരിടാന്‍ മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും സഹായ ഹസ്തവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മഹാരാഷ്ട്രയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി താരം 25,000  പിപിഇ കിറ്റുകൾ (പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്‍റ്)  നല്‍കി. 

മഹാരാഷ്ട്ര പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രി രാജേഷ് ടോപ്പെ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പിപിഇ കിറ്റുകൾ സംഭാവന ചെയ്തതിന് ഷാരൂഖ് ഖാന് മന്ത്രി നന്ദി അറിയിച്ചു. ഈ സഹായം തങ്ങളുടെ പ്രവര്‍ത്തനത്തിന് ഏറെ ഊര്‍ജ്ജം പകരുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാവുമെന്നും മന്ത്രി വ്യക്തമാക്കി.

നന്ദി അറിയിച്ച മന്ത്രിക്ക് മറുപടിയായി കൊവിഡ് 19ല്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്നും ഈ പരിശ്രമത്തില്‍ നാം ഒരുമിച്ചാണെന്നും ഷാരൂഖ് ഖാന്‍  പറഞ്ഞു. രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോള്‍ ഷാരൂഖ് വലിയ സഹായവും പിന്തുണയുമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും നല്‍കുന്നത്. 

Read More: നാല് നില ഓഫീസ് കെട്ടിടം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി വിട്ടുനല്‍കാമെന്ന് ഷാരൂഖ് ഖാന്‍ 

നേരത്തെ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ധനസഹായം നല്‍കിയിരുന്നു.  കൂടാതെ മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈന് വേണ്ടി ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്നാണ് താരവും ഭാര്യ ഗൗരിയും അറിയിച്ചു,

click me!