ഇരുവരുടെയും തീരുമാനത്തിന് നന്ദി അറിയിച്ചുകൊണ്ട് ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. 

രാജ്യം കൊവിഡിനെതിരെ പൊരുതുമ്‌പോള്‍ സഹായഹസ്തവുമായി നടന്‍ ഷാരൂഖ് ഖാനും. മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈന് വേണ്ടി ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്നാണ് താരവും ഭാര്യ ഗൗരിയും അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും തീരുമാനത്തിന് നന്ദി അറിയിച്ചുകൊണ്ട് ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്.

''സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്വാറന്റൈനിനായി ഓഫീസ് വിട്ടുനല്‍കാമെന്ന് ഷാരൂഖും ഗൗരി ഗാനും അറിയിച്ചതിന് നന്ദി'' - ട്വിറ്ററിലൂടെ അറിയിച്ചു. ഈ ട്വീറ്റിന് പിന്നാലെ #SRKOfficeForQuarantine എന്നത് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരുന്നു. നിരവധി പേരാണ് തീരുമാനത്തില്‍ ഷാരൂഖിനെ അബിനന്ദിച്ചും പ്രശംസിച്ചും രംഗത്തെത്തിയത്.

#tSrongerTogether

We thank @iasmrk & @gaurikhan for offering their 4storey personal office space to help expand our Quarantine capactiy equipped with essentials for quarantined children, women & elderly.

Indeed a thoughtful & timely gesture!#AnythingForMumbai#NaToCoronahttps://t.co/4p9el14CvF

— ???? Mumbai, ???? BMC (@mybmc) April 4, 2020
Scroll to load tweet…