
പ്രിയദർശൻ- മോഹൻലാൽ(mohanlal-priyadarshan) കൂട്ടുക്കെട്ടിലെ ബിഗ് ബജറ്റ് ചിത്രം മരക്കാർ(Marakkar: Arabikadalinte Simham) പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഒരിടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം ആഘോഷമാക്കാൻ ആരാധകരും തയ്യാറായി കഴിഞ്ഞു. സിനിമയ്ക്ക് ആകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്. ഈ അവസരത്തിൽ ആശംസയുമായി എത്തുകയാണ് സംവിധായകൻ ഷാജി കൈലാസ്(shaji kailas).
മരക്കാർ ചരിത്രങ്ങളുടെ ചരിത്രം ആകട്ടെയെന്നും വിദേശി പടയെ സാമൂതിരിയുടെ മണ്ണിൽ നിന്നും തുരത്തുമെന്ന ദൃഢ പ്രതിജ്ഞ ട്രെയിലർ കണ്ടപ്പോൾ കോരിത്തരിച്ചു പോയെന്നും ഷാജി കൈലാസ് കുറിക്കുന്നു.
ഷാജി കൈലാസിന്റെ വാക്കുകൾ
ചരിത്രമാവട്ടെ..ചരിത്രങ്ങളുടേയും ചരിത്രം..
കേരളത്തിന്റെ കടൽ ഞരമ്പുകളിൽ കപ്പലോട്ടങ്ങളുടെ ഇതിഹാസങ്ങൾ തീർത്ത ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ കാഹളങ്ങൾക്കു കാതോർക്കുകയായി...വിദേശി പടയെ സാമൂതിരിയുടെ മണ്ണിൽ നിന്നും തുരത്തുമെന്ന ദൃഢ പ്രതിജ്ഞ ട്രെയ്ലറിൽ കണ്ടപ്പോൾ കോരിത്തരിച്ചു പോയി..
Read Also: കാത്തിരിപ്പിന്‍റെ 3 വര്‍ഷം, 7 മാസം, 3 ദിവസം; 'മരക്കാര്‍' ടൈംലൈന്‍
ലോകനിലവാരമുള്ള സാങ്കേതികത്തികവുകൾ മലയാളത്തിലും സാധ്യമാകും എന്ന് തെളിയിച്ച പ്രിയദർശനും എന്നും വിജയങ്ങളുടെ മേഘനിർഘോഷങ്ങൾ തീർക്കാറുള്ള മോഹൻലാലിനും ഈ ബിഗ് ബജറ്റ് ചിത്രത്തെ മലയാളിക്ക് സമ്മാനിക്കുന്ന ആശീർവാദിനും ആന്റണി പെരുമ്പാവൂരിനും എന്റെ ഹൃദയത്തിൽ നിന്നൊരു ദഫ്‌മുട്ട്.. ഇതൊരു ചരിത്രമാവട്ടെ.. ചരിത്രങ്ങളുടെ ചരിത്രം..വീരേതിഹാസങ്ങളുടെ ചരിത്രം..വിസ്മയങ്ങളുടെ ചരിത്രം.. കുഞ്ഞാലി മരക്കാർ ഒരു വ്യക്തിയല്ല..ഒരാശയമാണ്..ഒരിക്കലും തോൽക്കില്ല എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ