
മലയാളത്തിലെ യുവ താരങ്ങളില്‍ ഒരാളായ ഷെയ്‍ൻ നിഗം പ്രേക്ഷകരുടെ പ്രിയങ്കരനാണ്. അഭിനയമറിയുന്ന നടൻ എന്ന വിശേഷണം തുടക്കത്തിലേ സ്വന്തമാക്കിയ ഷെയ്‍ൻ നിഗത്തിന്റെ ജന്മദിനമാണ് ഇന്ന് (Shane Nigam birthday). ഷെയ്ൻ നിഗത്തിന് ജന്മദിന ആശംസകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രമായ 'ബര്‍മുഡ'യുടെ സംവിധായകൻ ടി കെ രാജീവ് കുമാറും ( T K Rajeev Kumar) നടന് ആശംസകള്‍ നേര്‍ന്നു.
പ്രിയപ്പെട്ട ഷെയ്‍ൻ, നീ നിന്റെ സ്വപ്‍നങ്ങളെ പിന്തുടരുക, നിന്റെ സ്വപ്‍നങ്ങള്‍ സാക്ഷാത്‍കരിക്കാൻ നിനക്ക് സാധിക്കും എന്ന് ഓര്‍ക്കുക. വരും വര്‍ഷം നീ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂവണിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും ടി കെ രാജീവ് കുമാര്‍ എഴുതിയിരിക്കുന്നു. 'ബര്‍മുഡ' എന്ന ചിത്രത്തിന്റെ പോസ്റ്ററും ടി കെ രാജീവ് കുമാര്‍ പങ്കുവെച്ചിട്ടുണ്ട്.
സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 24 ഫ്രെയിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി.
ഷെയ്‍ൻ നിഗത്തിന് ഒപ്പം വിനയ് ഫോർട്ടും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 'ബര്‍മുഡ' എന്ന ചിത്രത്തിനായി മോഹൻലാല്‍ ഒരു ഗാനം ആലപിച്ചിരുന്നു. വിനായക് ശശികുമാർ ചിത്രത്തിനായി വരികള്‍ എഴുതിയപ്പോള്‍ രമേശ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ 'ബര്‍മുഡ'യില്‍ ഉണ്ട്. മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്‍ണ. കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പിആര്‍ഒ- പി ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് - പ്രേംലാൽ പട്ടാഴി.