
ഷറഫുദ്ദീൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ആനന്ദം പരമാനന്ദം'. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രൻസും പ്രധാന കഥാപാത്രമായി എത്തുന്നു. 'തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം അനഘ നാരായണൻ നായികയാകുന്നു. 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
എം സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിന്റെറെ പ്രമേയം. അത് തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പികുകയാണന്ന് സംവിധായകനായ ഷാഫി പറഞ്ഞു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ 'ദിവാകരക്കുറുപ്പ്', വിവാഹം കഴിക്കാനുള്ള സ്വപ്‍നവുമായി ഗൾഫിൽ നിന്നും എത്തുന്ന 'പി പി ഗിരീഷ്' എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി. ഇരുവരും തമ്മിലുള്ള മാനസ്സികാടുപ്പവും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. ഇവർക്കിടയിലൂടെ രസകരമായ പ്രകടനങ്ങൾ കാഴ്ച്ചവക്കുന്ന നിരവധി കഥാപാത്രങ്ങളുടെ സാന്നിദ്ധ്യവും ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. 'ദിവാകരക്കുറുപ്പി'നെ ഇന്ദ്രൻസും, 'പി പി ഗിരീഷി'നെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. അജു വർഗീസിന്റെ 'മുളകിട്ട ഗോപി' ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്‍ണചന്ദ്രൻ , ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്‍ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.
'പഞ്ചവർണ്ണത്തത്ത', 'ആനക്കള്ളൻ' എന്നീ ചിത്രങ്ങൾക്കു ശേഷം സപ്‍തത രംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഒ പി ഉണ്ണികൃഷ്‍ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി എസ് പ്രേമാനന്ദൻ, കെ.മധു എന്നിവരാണ് നിർമ്മാതാക്കൾ. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.വി സാജൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം -അർക്കൻ, മേക്കപ്പ്. പട്ടണം റഷീദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ രാജീവ് ഷെട്ടി. പ്രൊഡക്ഷൻ മാനേജേഴ്‍സ്- ശരത്, അന്ന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. സപ്‍തത തരംഗ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്. ഫോട്ടോ ഹരി തിരുമല.
Read More: ആകാംക്ഷയുയര്‍ത്തി പൃഥ്വിരാജിന്റെ 'ഖലിഫ', ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ