ഒന്നും നോക്കണ്ട കുടുംബത്തോടെ തിയേറ്ററിലേക്ക് വിട്ടോ..ക്ലീൻ യു സർട്ടിഫിക്കറ്റുമായി പെറ്റ് ഡിറ്റക്ടീവ് 16ന്

Published : Oct 14, 2025, 12:53 PM IST
Pet Detective

Synopsis

ഷറഫുദ്ദീൻ ആണ് നായകനായി എത്തുന്നത്.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" ഒക്ടോബർ 16ന് പ്രദര്ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെൻസർ ബോർഡിൽ നിന്നും മികച്ച റിപ്പോർട്ടാണ് സിനിമയ്ക്ക് കിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇറങ്ങിയ "പെറ്റ് ഡിറ്റക്ടീവ്" ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എല്ലാതരം പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്ന ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ഏറെ ആസ്വാദ്യകരമാകുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. വിതരണം - ഡ്രീം ബിഗ് ഫിലിംസ്.

പ്രൈവറ്റ് ഡിറ്റക്ടീവ് ടോണി ജോസ് അലുല എന്ന കഥാപാത്രമായാണ് ഷറഫുദ്ദീൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അതീവ രസകരമായ ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഇതൊനൊടകം പുറത്ത് വന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളും പോസ്റ്ററുകളും വലിയ പ്രേക്ഷക പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ തീം സോങ് ആയ "തേരാ പാരാ ഓടിക്കോ" കുട്ടികൾക്കിടയിൽ വലിയ തരംഗമായിട്ടുണ്ട്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളത്തിൽ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രം അവതരിപ്പിക്കുന്നതെന്നതും പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുന്നുണ്ട്.

സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'ഹലോ മമ്മി'. 'പടക്കളം' എന്നിവയ്ക്ക് ശേഷം പുറത്ത് വരുന്ന ഷറഫുദ്ദീൻ ചിത്രമെന്ന നിലയിലും, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'പ്രേമം' റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷം ഷറഫുദ്ദീൻ - അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് "പെറ്റ് ഡിറ്റക്ടീവ്" പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.

പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് - വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ - ജിജോ കെ ജോയ്, സംഘട്ടനം - മഹേഷ് മാത്യു, വരികൾ - അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് - 3 ഡോർസ് , കളറിസ്റ്റ് - ശ്രീക് വാര്യർ, ഡിഐ - കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ - ബിബിൻ സേവ്യർ, സ്റ്റിൽസ് - റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ - ട്യൂണി ജോൺ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു