സ്റ്റാർ സിനിമയെ അഭിനന്ദിച്ചവർക്കും വിമർശിച്ചവർക്കും നന്ദി പറഞ്ഞ് ഷീലു എബ്രഹാം

Published : Nov 05, 2021, 10:43 AM IST
സ്റ്റാർ സിനിമയെ അഭിനന്ദിച്ചവർക്കും വിമർശിച്ചവർക്കും നന്ദി പറഞ്ഞ് ഷീലു എബ്രഹാം

Synopsis

ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമുമാണ് പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയറ്ററുകൾ തുറന്നപ്പോൾ ആദ്യ മലയാളം റിലീസായി എത്തിയ ചിത്രമായിരുന്നു സ്റ്റാര്‍. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത സിനിമയില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമുമാണ് പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായിക ഷീലു എബ്രഹാം. ‘സ്റ്റാർ സിനിമയെ സപ്പോർട്ട് ചെയ്തവർക്കും , അഭിനന്ദിച്ചവർക്കും , സത്യസന്ധമായി വിമർശിച്ചവർക്കും നന്ദി’ എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്.  സ്റ്റിൽസ്- അനീഷ് അർജ്ജുൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
 

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി