സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി.

ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമമമെന്ന് സീരിയല്‍ നടിയാണ് പരാതിപ്പെട്ടത്. കന്നഡ നടിയായ 32കാരിയാണ് പരാതിപ്പെട്ടത്. ബംഗ്ലൂരൂ സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതിപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

ബംഗ്ലൂരുലിലെ ഒരു ഇൻഡോര്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ പങ്കെടുക്കാൻ നടിയെത്തിയിരുന്നു. അജ്ഞാതനായ ഒരാള്‍ തന്റെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

ഫെബ്രുവരി ആറിനും ഫെബ്രുവരി 13നും ഇടയിലുള്ള ദിവസമാണ് സംഭവം നടന്നത് എന്ന് പരാതിയില്‍ പറയുന്നു. ഫെബ്രുവരി ഏഴിന് സ്റ്റേഡിയത്തിലെ സ്‍ത്രീകളുുടെ ശുചിമുരി ഉപയോഗിച്ചിരുന്നു. അന്നായിരിക്കണം ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് നടി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് അയാള്‍ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. നടിയുടെ അക്കൗണ്ടാണെന്ന് കരുതി നടിയുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് ഇയാള്‍ വീഡിയോ അയച്ചത്. പിന്നാലെ കൂടുതല്‍ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് നടി പരാതിപ്പെട്ടതായി പൊലീസ് പറയുന്നതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ എഫ്എൈആര്‍ രജിസ്റ്റര്‍ ചെയ്‍ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക