അതിജീവനത്തിനായുള്ള സ്ത്രീയുടെ പോരാട്ടം പ്രതികാരമായാൽ; ശ്രദ്ധേയമായി 'മരപ്പണിക്കാരന്റെ ഭാര്യ'

Published : Nov 18, 2022, 08:57 PM ISTUpdated : Nov 18, 2022, 08:59 PM IST
അതിജീവനത്തിനായുള്ള സ്ത്രീയുടെ പോരാട്ടം പ്രതികാരമായാൽ; ശ്രദ്ധേയമായി 'മരപ്പണിക്കാരന്റെ ഭാര്യ'

Synopsis

ഇനിയും അന്യമായി പോകാത്ത നാട്ടിൻപുറ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീത്വം നേരിടുന്ന വെല്ലുവിളിയാണ് ഷോട്ട് ഫിലിമിന്റെ പ്രമേയം.

സ്ത്രീയുടെ സഹനത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന 'മരപ്പണിക്കാരന്റെ ഭാര്യ' എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മനസ്സ് തെറ്റായ ചിന്തകളിലേക്ക് കടന്നാൽ പ്രത്യാഘാതം അപകടകരമായേക്കുമെന്ന മുന്നറിയിപ്പാണ്  ഹ്രസ്വ ചിത്രം നൽകുന്നത്.

ഇനിയും അന്യമായി പോകാത്ത നാട്ടിൻപുറ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീത്വം നേരിടുന്ന വെല്ലുവിളിയാണ് ഷോട്ട് ഫിലിമിന്റെ പ്രമേയം. അതിജീവനത്തിനായുള്ള സ്ത്രീയുടെ പോരാട്ടം ഒടുവിൽ പ്രതികാരമായി മാറുന്നു. ആർക്കും ചിന്തിക്കാൻ കഴിയാത്ത അപ്രതീക്ഷിത ക്ലൈമാക്സിലൂടെ നീങ്ങുന്ന ചിത്രം ഇതിനകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

എക്സർബ് മീഡിയയുടെ ബാനറിൽ ബിജു ഇളകൊള്ളൂരാണ് സംവിധാനം. നിർമാണം ജോൺ പി കോശി. പി വി രഞ്ജിത്താണ് ക്യാമറ. മ്യൂസിക് സാബു ശ്രീധർ. മേക്കപ്പ് രാജേഷ് രവി, എയ്ഞ്ചൽ എം അനിൽ, ബിനു പള്ളിമൺ, ടിറ്റോ തങ്കച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

ബോളിവുഡിനെ ഒന്നാകെ അമ്പരപ്പിച്ച തെന്നിന്ത്യൻ ചിത്രം; കുതിപ്പ് തുടർന്ന് 'കാന്താര' ഹിന്ദി പതിപ്പ്

PREV
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?