'തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രം'; 'അന്വേഷിപ്പിന്‍ കണ്ടെത്തും' റിവ്യൂവുമായി സിബി മലയില്‍

Published : Feb 18, 2024, 01:22 PM IST
'തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രം'; 'അന്വേഷിപ്പിന്‍ കണ്ടെത്തും' റിവ്യൂവുമായി സിബി മലയില്‍

Synopsis

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം

ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തൊണ്ണൂറുകളിലെ കേരളത്തിലാണ് കഥ പറയുന്നത്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സിബി മലയിലിന്‍റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 

''നന്നായി ചെയ്തിട്ടുണ്ട്, നല്ല പടം. സിനിമയിൽ എല്ലാം നന്നായിട്ടുണ്ട്. റിയലിസ്റ്റിക്കായാണ് ചിത്രം എടുത്തിരിക്കുന്നത്. പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിംഗാണ്. നല്ല ഇന്‍ററസ്റ്റിംഗായി കണ്ടിരിക്കാവുന്ന പടമാണ്. പ്രേക്ഷകർ നല്ല രീതിയിൽ ചിത്രം ഏറ്റെടുത്തിട്ടുണ്ട്. തീർച്ചയായും തിയേറ്ററിൽ തന്നെ വന്ന് കാണേണ്ട സിനിമയാണ്'', സിബി മലയിലിന്‍റെ വാക്കുകള്‍.

വ്യക്തവും കൃത്യവുമായി ഒരുക്കിയിരിക്കുന്ന തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. ജിനു വി എബ്രഹാമിന്‍റെ തിരക്കഥ എന്ത് അർഹിക്കുന്നുവോ അതിന് പാകത്തിലുള്ള ഇരുത്തം വന്ന സംവിധാനവുമാണ് ഡാർവിൻ കുര്യാക്കോസിന്‍റേത്. ചിത്രത്തിൽ ടൊവിനോ ഉള്‍പ്പെടെ ഓരോ താരങ്ങളുടേയും പ്രകടനങ്ങളും ഗൗതം ശങ്കറിന്‍റെ ക്യാമറയും സന്തോഷ് നാരായണന്‍റെ സംഗീതവും സൈജു ശ്രീധറിന്‍റെ എഡിറ്റിംഗും ദിലീപ് നാഥിന്‍റെ ആർട്ടുമൊക്കെ ഏറെ മികവുറ്റ രീതിയിലുള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം. 

തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും.

ALSO READ : 'പ്രേമലു' ഒരു തമിഴ് ചിത്രമായിരുന്നെങ്കില്‍ പരമാവധി എത്ര കളക്റ്റ് ചെയ്യും? തമിഴ് നിര്‍മ്മാതാവ് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുറ്റ സ്ത്രീ, ചില പ്രത്യേകതരം മനുഷ്യർക്ക് പിടിക്കൂല; പേളിയുടെ പോസ്റ്റിനു താഴെ കമന്റുമായി ഇച്ചാപ്പി