
സിനിമാ കുടുംബത്തിൽ നിന്നും വന്ന് മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ആളാണ് സിദ്ധാർത്ഥ് ഭരതൻ. മലയാളത്തിന്റെ ഇതിഹാസങ്ങളായിരുന്നു ഭരതന്റെയും കെപിഎസി ലളിതയുടെയും മകൻ. നമ്മൾ എന്ന ചിത്രത്തിലൂടെ ആണ് സിദ്ധാർത്ഥ് ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. സൗഹൃദങ്ങളുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ സിദ്ധാർത്ഥിനെയും മലയാളികൾ നെഞ്ചേറ്റി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഭാഗമായ സിദ്ധാർത്ഥ്, നിദ്ര എന്ന സിനിമയിലൂടെ സംവിധായകനായി. നിലവിൽ മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയുഗം എന്ന ചിത്രത്തിലാണ് സിദ്ധാർത്ഥ് അഭിനയിച്ചത്. കഴിഞ്ഞ ദിവസം പാക്കപ്പ് ആയ ചിത്രത്തെയും മമ്മൂട്ടിയെയും കുറിച്ച് സിദ്ധാർത്ഥ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
മമ്മൂട്ടിക്കൊപ്പം ഭ്രമയുഗത്തിൽ അഭിനയിക്കുക എന്നത് വെല്ലുവിളി ആയിരുന്നുവെന്ന് സിദ്ധാർത്ഥ് ഭരതൻ പറയുന്നു. എന്നാൽ മമ്മൂട്ടിയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും പരിമിതികളെ മറികടക്കാൻ സഹായിച്ചുവെന്നും സിദ്ധാർത്ഥ് പറഞ്ഞു.
'ഭ്രമയുഗത്തിൽ മമ്മൂക്കയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുക എന്നത് ബഹുമതിയും അതോടൊപ്പം വെല്ലുവിളിയും ആയിരുന്നു. അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരാളുടെ കൂടെ അഭിനയിക്കുന്നത് ഭയങ്കരമായിരുന്നു, പക്ഷേ അദ്ദേഹമത് അനായാസമാക്കി തന്നു.മമ്മൂക്കയുടെ മാർഗനിർദേശങ്ങളും പിന്തുണയും എന്റെ പരിമിതികളെ മറികടക്കാൻ സഹായിച്ചു. അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും അര്‍പ്പണബോധവും കണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാനായി. നിങ്ങൾ ശരിക്കും ഇതിഹാസമാണ് മമ്മൂക്ക.. ഈ സിനിമയുടെ അവിശ്വസനീയമായ യാത്രയില്‍ നിങ്ങളോടൊപ്പം ചേരാനായതിൽ ഞാൻ കൃതാർത്ഥനാണ്. നിങ്ങളുടെ സ്നേഹം ഞാൻ എപ്പോഴും വിലമതിക്കപ്പെടും. സ്വന്തം കരവിരുതില്‍ മഹത്വത്തിനായി പരിശ്രമിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്ന ഒരു നിമിഷം', എന്നാണ് സിദ്ധാർത്ഥ് ഭരതൻ കുറിച്ചത്.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഓരോ മലയാളിയെയും അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച പ്രകടനം കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. പ്രഖ്യാപനം മുതൽ വന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രതീക്ഷ്ഷകർ ഏറ്റുന്നവ ആയിരുന്നു. ഹൊറർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുർമന്ത്രവാദി ആയിട്ടാകും മമ്മൂട്ടി എത്തുകയെന്നാണ് വിവരം. മമ്മൂട്ടിക്കും സിദ്ധാർത്ഥിനും ഒപ്പം അർജുൻ അശോകനും ഭ്രമയുഗത്തിന്റെ ഭാഗമാകുന്നുണ്ട്.
'ബോംബ് നിർവീര്യം, ഒരെണ്ണം ഓടുന്നുണ്ട്'; രസിപ്പിച്ച് ധ്യാൻ ശ്രീനിവാസന്റെ പോസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ