കേരളത്തിലെ മികച്ച അഭിപ്രായങ്ങൾക്ക് ശേഷം ഡോസ് ജി സി സി റിലിസിന് എത്തി

Published : May 27, 2026, 09:55 AM IST
Siju Wilson

Synopsis

സിജു വില്‍സണാണ് ഡോസില്‍ നായകനായെത്തിയത്.

കേരളത്തിലെ തീയറ്ററുകളിൽ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന അഭിലാഷ് ആർ നായർ സംവിധാനം നിർവഹിച്ച ഡോസ് ജി സി സി രാജ്യങ്ങളിൽ ഇന്ന് റിലീസ് ചെയ്‍തു. മെയ്‌ 22 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ഡോസ് ഒരു മെഡിക്കൽ ത്രില്ലർ സിനിമയാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്.

എ സിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌സ് പ്രൊഡക്ഷനോടൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമിക്കുന്നത്. സിജു വിൽസൺ, ദൃശ്യ രഘുനാഥ്, ജഗദിഷ് , അശ്വിൻ കുമാർ തുടങ്ങിയരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അങ്കിത് ത്രിവേദിയാണ് ഡോസിൻറെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്ർവർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്.

മ്യൂസിക് - ഗോപി സുന്ദർ, ഛായാഗ്രഹണം- വിഷ്‍ണുപ്രസാദ്, എഡിറ്റിംഗ്- ശ്യാം ശശിധരൻ, ലിറിക്‌സ് - റഫീഖ് അഹമ്മദ്, നിതിൻ കെ ചെറിയാൻ, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുമാരായി, ഡി ഐ - ലിജു പ്രഭാകർ, മേക്കപ്പ് - പ്രണവ് വാസൻ, കോസ്റ്റ്യും ഡിസൈൻ - സുൽത്താനാ റസാഖ്, ഓഡിയോഗ്രഫി- ജിജു ടി ബ്രൂസ്, പ്രൊജക്റ്റ് ഡിസൈൻ - മനോജ് കുമാർ പറപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നാസീർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗോകുൽ സുനിൽ കുമാർ, പ്രൊജക്റ്റ് കോഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് - സൂപ്പർ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യൻകാവ്, ത്രിൽസ് - ഫീനിക്സ് പ്രഭു, ആർട്ട് ഡയറക്ടർ - ആൽവിൻ ജോസഫ്, PRO- റോജിൻ കെ റോയ്, സതീഷ് എരിയാളത്ത്, ഡിജിറ്റൽ മാർക്കറ്റിങ് - TAG360, ഡിസൈൻ- യെല്ലോ ടൂത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ആ രണ്ട് പ്രൊജക്ടുകളും നടന്നില്ല..": നസ്ലെൻ
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ലഭിച്ചാൽ ഏറ്റെടുക്കും: ജോയ് മാത്യു