'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ഓവസര്‍സീസ് റൈറ്റ്‍സിന് റെക്കോര്‍ഡ് തുക

By Web TeamFirst Published Sep 6, 2022, 10:32 AM IST
Highlights

'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ഓവസര്‍സീസ് റൈറ്റ്‍സിന് വലിയ താരങ്ങളുടെ ചിത്രങ്ങൾക്കുള്ള തുകയാണ് ലഭിച്ചതെന്ന് വിനയൻ.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. വിനയന്റെ സംവിധാനത്തില്‍ സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.  സെപ്‍തംബര്‍ എട്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിിയ വരവേല്‍പാണ് ലഭിച്ചത്. ചിത്രത്തിന്റെ ജിസിസി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വിറ്റുപോയതിന്റെ സന്തോഷം അറിയിച്ചിരിക്കുകയാണ് വിനയൻ.

നമ്മുടെ സിജു വിത്സൺ നായകനായ 'പത്തൊൻപതാം നൂറ്റാണ്ടി'ന് വലിയ താരങ്ങളുടെ ചിത്രങ്ങൾക്കു കിട്ടുന്ന വിലകൊടുത്ത് ഫാർസ് ഫിലിംസ് ജിസിസി റൈറ്റ്സ് വാങ്ങിയിരിക്കുന്നു. ഇനിയും പ്രേക്ഷകരുടെ അംഗീകാരമാണ് വേണ്ടത്. അതിനായി കാത്തിരിക്കുന്നു എന്നാണ് വിനയൻ ഫേസ്‍ബുക്കില്‍ എഴുതിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്.

​പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ സാമൂഹിക പരിഷ്‍കാർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതാണ് കേന്ദ്രസ്ഥാനത്ത് വരുന്നതെങ്കിലും കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ പ്രധാന കഥാപാത്രങ്ങളാകുന്നു. ഗോകുലം ഗോപാലാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിലാണ് നിര്‍മാണം. കൃഷ്‍ണർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.

 യാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, , സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, മുസ്‍തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്‍ണു ഗോവിന്ദ്, സ്‍ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സം​ഗീതം പകർന്ന 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജൻ ഫിലിപ്പ്. പിആർ ആന്റ് മാർക്കറ്റിം​ഗ് കണ്ടന്റ് ഫാക്ടറി.

Read More : ബോളിവുഡിനെ കരകയറ്റാൻ 'ബ്രഹ്‍മാസ്‍ത്ര', ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു
 

click me!