
മലയാളത്തിന്റെ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍ സൂര്യ, സൂര്യ 47 എന്നാണ് ആ ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ചിമ്പു അതിഥി റോളില്‍ എത്തിയേക്കുമെന്നാണ് പിങ്ക്‍വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന് സീക്വല്‍ ഉണ്ടാകുമെന്നും അതില്‍ രണ്ട് പേര്‍ നായകൻമാരായി വരുമെന്നും അതിലൊന്ന് ചിമ്പു ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഒരു മലയാളം സിനിമയായിട്ടാണോ അതോ തമിഴ് സിനിമയായിട്ടാണോ സൂര്യ 47 നെ സമീപിക്കുന്നത് എന്ന ചോദ്യത്തിന് ഒരു തമിഴ് സിനിമയായിട്ടാണ് എന്നായിരുന്നു ജിത്തു മാധവന്‍റെ മറുപടി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആവേശം 2 നെക്കുറിച്ചുള്ള ചോദ്യത്തിന് ചര്‍ച്ചകള്‍ നടക്കുന്നു എന്നായിരുന്നു പ്രതികരണം. കൊച്ചി വിമാനത്താവളത്തില്‍ യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സംവിധായകന്‍. സാഗരം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തില്‍ സൂര്യ ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവേശത്തിലൂടെ ഫഹദ് ഫാസിലിന് കരിയറിലെ ഓര്‍ത്തിരിക്കാവുന്ന കഥാപാത്രങ്ങളിലൊന്നിനെ നല്‍കിയ ജീത്തു മാധവന്‍ ഏത് തരത്തിലായിരിക്കും സൂര്യയെ അവതരിപ്പിക്കുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നസ്‍ലെൻ സൂര്യ 47ല്‍ ഉണ്ട്. നസ്‍ലിനൊപ്പം നസ്രിയ നസീമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആവേശം സംവിധായകന്‍റെ സൂര്യ ചിത്രം എന്ന നിലയില്‍ ചിത്രത്തിന് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഹൈപ്പ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കരിയറില്‍ വന്‍ പ്രതീക്ഷയോടെ എത്തിയ രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന്‍റെ സമ്മര്‍ദ്ദം സൂര്യയ്ക്കുണ്ട്. കങ്കുവയും റെട്രോയുമായിരുന്നു അത്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സൂര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
നെറ്റ്ഫ്ലിക്സിനാണ് സൂര്യ 47 ന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റൈറ്റ്സ്. ഒറ്റ വാചകത്തില്‍ നേരത്തെ ചിത്രത്തിന്‍റെ കഥാപരിസരത്തെ നെറ്റ്ഫ്ലിക്സ് ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു- ഗൗരവമുള്ള ഒരു ക്രൈമിന്‍റെ അന്വേഷണം, അത്ര ഗൗരവമില്ലാത്ത സംഘത്തിനൊപ്പം എന്നായിരുന്നു ആ വാചകം. രോമാഞ്ചവും ആവേശവും ഒരുക്കിയ ജിത്തു മാധവനില്‍ നിന്ന് ഒരു ആക്ഷന്‍ കോമഡി ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ