തലൈവര്‍ ഇഫക്ട്; സിംഗപ്പൂരിലും തരംഗമായി 'കൂലി', റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ച് കമ്പനികൾ

Published : Aug 12, 2025, 02:56 PM IST
Coolie Advance Booking

Synopsis

രജനികാന്തിന്റെ പുതിയ ചിത്രം കൂലിയുടെ റിലീസ് പ്രമാണിച്ച് സിംഗപ്പൂരിലെ ചില കമ്പനികൾ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. 

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലിയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈപ്പ്. രജനിക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുമുണ്ട്. നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവര്‍ കൂലിയിൽ വേഷമിടുന്നുണ്ട്. ഇപ്പോൾ ഇതാ, രജനി ചിത്രം റിലീസാകുന്ന ഓഗസ്റ്റ് 14ന് വിവിധ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂരിലെ കമ്പനി വരെ ഈ ദിവസം ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാർമർ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കൂലി റിലീസ് ദിനത്തിൽ പ്രഖ്യാപിച്ച ഓഫറാണ് ശ്രദ്ധേയം. അവധി ദിവസത്തിന് പുറമേ കമ്പനി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റുകളും ഭക്ഷണപാനീയങ്ങൾക്കായി 30 സിംഗപ്പൂർ ഡോളർ അലവൻസും നൽകും. തൊഴിലാളി ക്ഷേമത്തിനും സമ്മർദ്ദം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഒരു പ്രവർത്തനമാണിതെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി.

സിം​ഗപ്പൂരിലെ തന്നെ മറ്റൊരു സ്ഥാപനമായ എസ്‌ബി മാർട്ട് ഓഗസ്റ്റ് 14ന് രാവിലെ 7 മുതൽ 11:30 വരെ കമ്പനി അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. രാവിലെ 11.30 മുതൽ ബിസിനസ്സ് പതിവുപോലെ പുനരാരംഭിക്കും. ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അസൗകര്യത്തിൽ ഖേദിം പ്രകടിപ്പിക്കുന്നതായി കമ്പനിയുടെ ഡയറക്ടർ കൃഷൻ പ്രകാശ് നമ്പ്യാർ അറിയിച്ചു.

തമിഴ്‌നാട്ടിലെ മധുര ആസ്ഥാനമായുള്ള മറ്റൊരു കമ്പനി ഓഗസ്റ്റ് 14ന് എല്ലാ ശാഖകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സൂപ്പർസ്റ്റാർ രജിനിയുടെ കൂലി എന്ന സിനിമയുടെ റിലീസ് കണക്കിലെടുത്ത് എച്ച്ആർ വകുപ്പിലേക്കുള്ള അവധി അഭ്യർത്ഥനകൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ 2025 ഓഗസ്റ്റ് 14 ന് അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. കൂടാതെ അനാഥാലയത്തിനും വൃദ്ധസദനത്തിനും ഭക്ഷണവും പൊതുജനങ്ങൾക്ക് മധുരപലഹാരങ്ങളും പോലെ രജനിസത്തിന്റെ 50-ാം വാർഷികാഘോഷവും ആഘോഷിക്കാൻ പോകുകയാണെന്ന് കമ്പനി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. 'എ' സർട്ടിഫിക്കേഷനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഓഗസ്റ്റ് 14ന് ബോക്സ് ഓഫീസിൽ ഹൃത്വിക് റോഷനും ജൂനിയർ എൻ‌ടി‌ആറും ഒന്നിക്കുന്ന 'വാർ 2' കൂലിയുമായി മത്സരിക്കും.

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍