തീർത്ഥാടനമോ ആത്മീയതയോ ? യാത്രകളുടെ ലക്ഷ്യം പറ‍ഞ്ഞ് അമൃത, ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി

Published : Nov 06, 2023, 09:45 AM ISTUpdated : Nov 06, 2023, 09:49 AM IST
തീർത്ഥാടനമോ ആത്മീയതയോ ? യാത്രകളുടെ ലക്ഷ്യം പറ‍ഞ്ഞ് അമൃത, ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി

Synopsis

ഗോപി സുന്ദറും അമൃതയും വേര്‍പിരിഞ്ഞെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ട്. 

ലയാളികൾക്ക് ഏറെ സുപരിചിതയായ ​ഗായിക ആണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അമൃതയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രയങ്കരമാണ്. ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ടപ്പോൾ പലരും അമൃതയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പം കൂടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു യാത്രയിലാണ്. കാശിയിലൊക്കെ ദർശനം നടത്തിയ ചിത്രങ്ങൾ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീർത്ഥാടനത്തിൽ ആണോ ആത്മീയ യാത്രയിൽ ആണോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി അമൃത തന്നെ രം​ഗത്ത് എത്തിയിട്ടുണ്ട്. 

തന്റെ യാത്രകളുടെ ലക്ഷ്യത്തെ കുറിച്ചാണ് അമൃത സുരേഷ് പറയുന്നത്. "ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തർ യാത്രകയെ ചേർത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകൾ ഇതിൽ വളരെ പ്രധാനമാണ്. ഇതെനിക്ക് വളർച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓർക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങൾ നിറഞ്ഞതാണ്. ഞാൻ അത് ആസ്വദിക്കുക്കുക ആണ്. ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സം​ഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ നിങ്ങളുമായി പങ്കിടാൻ", എന്നാണ് അമൃത കുറിച്ചത്.   

"പിന്നാലെ നിരവധി പേരാണ് പിന്തുണ നൽകി കൊണ്ടുള്ള കമന്റുമായി രം​ഗത്ത് എത്തിയത്. ഏത് തീരുമാനവും അന്തിമമാക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. നല്ലൊരു ദിനം ആശംസിക്കുന്നു, നിങ്ങളുടെ സമയം മനോഹരമായി എടുക്കുക, ദൈവത്തോട് പ്രാർഥിക്കുക എല്ലാം സഹിക്കാനുള്ള കരുത്ത് നൽകാൻ, ഇനി എങ്കിലും ഒരാളുമായി അടുക്കുബോൾ ഒന്ന് സൂക്ഷിക്കുക. എന്തെങ്കിലും നന്മ ആ വ്യക്തിയിൽ ഉണ്ടെന്നു ഉറപ്പു വരുത്തുക. സ്വയം കോമാളി ആകരുത്. കപട മുഖങ്ങൾ നിറഞ്ഞ ഈ ലോകത്ത് സ്വന്തം കുടുംബം ആണെങ്കിലും സൂക്ഷിക്കുക", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ബാലയുമായുള്ള വേരർപിരിയലിന് ശേഷം, ഒരുവർഷം മുൻപ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി അമൃതയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല. എന്നാൽ ചില വിമർശന കമന്റുകൾക്ക് ​ഗോപി സുന്ദർ മറുപടി നൽകാറും ഉണ്ട്. 

വണ്ടി കൂട്ടിയിടിച്ച് പരിചയപ്പെട്ടു, പിന്നാലെ പ്രണയം ആയി, വീട്ടുകാർ സമ്മതിക്കുമെന്ന് പ്രതീക്ഷ; തൊപ്പി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍