Asianet News MalayalamAsianet News Malayalam

വണ്ടി കൂട്ടിയിടിച്ച് പരിചയപ്പെട്ടു, പിന്നാലെ പ്രണയം ആയി, വീട്ടുകാർ സമ്മതിക്കുമെന്ന് പ്രതീക്ഷ; തൊപ്പി

എനിക്ക് ആദ്യമൊന്നും ഇഷ്ടമില്ലായിരുന്നു. ഫുൾ ഒച്ചപ്പാടും ബഹളവും എന്തൊന്നാണ് ഈ കാണിച്ചു കൂട്ടുന്നത് എന്നൊക്കെ തോന്നിയെന്ന് ഫസി പറയുന്നു.

youtuber thoppi nihad open up his love nrn
Author
First Published Nov 6, 2023, 9:04 AM IST

യൂട്യൂബിലൂടെ ശ്രദ്ധനേടിയ ആളാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദ്. അടുത്തിടെ വീഡിയോകളിലൂടെ മോശം കണ്ടന്റുകൾ നൽകുന്നെന്ന പരാതിയിൽ തൊപ്പി നിയമ നടപടി നേരിട്ടിരുന്നു. ഇതിനെല്ലാം ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ അവസരത്തിൽ തന്റെ പ്രണയം വെളുപ്പെടുത്തി തൊപ്പി നിഹാദ് രം​ഗത്തെത്തിയിരുന്നു. ഫസിയാണ് കാമുകിയെന്നും ഇയാൾ പറഞ്ഞു. ഇപ്പോഴിതാ തന്റെ പ്രണയം എങ്ങനെ തുടങ്ങിയെന്ന് പറയുകയാണ് തൊപ്പി. 

"കളമശ്ശേരിയിൽ വച്ച് എന്റെ വണ്ടി ഇവളുടെ വണ്ടിയുമായി കൂട്ടിയിടിച്ചു. നല്ല ഇടി ആയിരുന്നു. പക്ഷേ ആർക്കും ഒന്നും പറ്റിയില്ല. അന്ന് രാത്രി സംസാരിച്ചു", എന്നാണ് നിഹാദ് പറയുന്നത്. വണ്ടിയിടിച്ചപ്പോൾ വൻ ദേഷ്യമായിരുന്നെന്നാണ് ഫസി പറയുന്നത്. നിഹാദ് ആണ് വണ്ടിയിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പുള്ളിയെ അറിയാമെന്നും ഫസി പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകി അഭിമുഖത്തിൽ ആയിരുന്നു ഇരുവരുടെയും പ്രതികരണം. 

വണ്ടി പണി ചെയ്ത് കൊടുക്കണം ആയിരുന്നു. ഇവരുടെ വണ്ടിയുടെ ബാക്കും ഞങ്ങടെ വണ്ടീടെ ഫ്രണ്ടും മൊത്തം പോയി. പൊലീസ് സ്റ്റേഷനിലും പോയി റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം എടുത്തു ഇതൊന്ന് ശരിയാക്കി എടുക്കാൻ.  നമ്മൾ കാണുക എന്നത് പടച്ചോന്റെ വിധി ആയിരുന്നുവെന്നും തൊപ്പി പറയുന്നു. എനിക്ക് ആദ്യമൊന്നും ഇഷ്ടമില്ലായിരുന്നു. ഫുൾ ഒച്ചപ്പാടും ബഹളവും എന്തൊന്നാണ് ഈ കാണിച്ചു കൂട്ടുന്നത് എന്നൊക്കെ തോന്നിയെന്ന് ഫസി പറയുന്നു. 

​ഗോപിക അഭിനയം നിർത്തുന്നോ ? 'ശിവാഞ്ജലി'യെ ഇനി കാണാന്‍ സാധിക്കില്ലേ? സത്യാവസ്ഥ തുറന്നുപറഞ്ഞ് ജിപി

പ്രണയത്തെ കുറിച്ച് വീട്ടിൽ അറിയാമെന്നും ഇരുവരും പറയുന്നു. "വീട്ടിൽ റിലേഷൻ ആണെന്ന് അറിഞ്ഞു. ഇവൻ വീട്ടുകാരോട് സംസാരിച്ചതാണ്. വാപ്പ പറഞ്ഞു ഫസി മോളെ പെട്ടിയൊക്കെ എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ് പറഞ്ഞത്. പൊതുവിൽ പുള്ളിയെ കുറിച്ചൊരു ഇമേജില്ലെ അതിന്റെ പ്രശ്നം ഉണ്ട്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാർ സമ്മതിക്കും എന്നാണ് പ്രതീക്ഷ", എന്നാണ് തൊപ്പിയും ഫസിയും പറഞ്ഞത്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios