ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

Published : Mar 12, 2026, 10:56 AM ISTUpdated : Mar 12, 2026, 04:21 PM IST
Hari Murali

Synopsis

പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

കണ്ണൂര്‍: ബാലതാരമായി ശ്രദ്ധേയനായ ഹരിമുരളിയെ പയ്യന്നൂരിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. 27 വയസായിരുന്നു. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ പതിനഞ്ചോളം സിനിമകളില്‍ ഹരിമുരളി ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റായിരുന്നു ഹരിമുരളി. നാടക നടൻ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരിമുരളി. എ എം നസീറിന്റെ സീരിയലിലൂടെ നാലര വയസിലാണ് അഭിനയരംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. മാനസികപ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് സൂചന.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അന്ന് വിജയിച്ചില്ല, പക്ഷേ വിട്ടും കൊടുത്തില്ല; ഒടുവിൽ ആ സ്വപ്നം പൊരുതി നേടി നീരജ് മാധവിന്റെ ഭാര്യ ദീപ്തി
പൃഥ്വിരാജ്- നിസാം ബഷീർ ചിത്രം 'ഐ നോബഡി' അണിയറയിൽ ഒരുങ്ങുന്നു; ടീസർ അപ്‌ഡേറ്റ്