
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് ഗായകൻ വിജയ് മാധവും നടി ദേവിക നമ്പ്യാരും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിജയ് മാധവിന്റെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ വീഡിയോ ആണ് ഇവർ പുതിയ വ്ളോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്. 12 വർഷം മുൻപേ ഇക്കാര്യം പ്ലാൻ ചെയ്തിരുന്നു എന്നും ഇപ്പോളാണ് നടക്കുന്നതെന്നും വിജയ് പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് ഒരു സർജറിക്ക് വിധേയനാകുന്നതെന്നും താരം പറയുന്നുണ്ട്. ഒന്നു പരീക്ഷിക്കാമെന്നു എന്നു വിചാരിച്ചതായി ദേവികയും പറയുന്നു.
മൊട്ടത്തലയാ, കഷണ്ടി, തുടങ്ങിയ വിളികൾക്ക് അവസാനമാകാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് വ്ളോഗ് ആരംഭിച്ചത്. ''മുടിയില്ലാത്തത് അത്ര വലിയൊരു കുഴപ്പമായി എനിക്ക് തോന്നിയിരുന്നില്ല. എന്റെ സുഹൃത്തും ഗായകനുമായ അരുൺ ഗോപൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തത് ഞാൻ കണ്ടു. അത് നന്നായിട്ടുണ്ടായിരുന്നു. ഹെയർ ട്രാൻസ്പ്ലാന്റ് സഫാരി എന്നൊരു ചാനൽ യുട്യൂബിലുണ്ട്. കാസർഗോഡ് സ്വദേശിയായ സത്യനാരായണന്റേതാണ് ചാനൽ. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്.
ഒരുപാട് ആർട്ടിസ്റ്റുകൾ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്‍തതായും കണ്ടു. അവരുടേതെല്ലാം വിജയകരമായ സർജറികളായിരുന്നു. അദ്ദേഹം എന്നെ കോൺടാക്ട് ചെയ്തിരുന്നു. വളരെ കൺവിൻസിങ്ങായിരുന്നു. ഈ വിഷയത്തിൽ ടോപ്പ് സൂപ്പർസ്റ്റാറായ ഡോക്ടറാണ് എന്റെ സർജറി ചെയ്തത്. ചെറിയ പേടിയുണ്ടായിരുന്നു. വിശ്വസനീയമായ മറുപടികൾ കിട്ടിയപ്പോഴാണ് സർജറി ചെയ്തത്'', വിജയ് വീഡിയോയിൽ പറഞ്ഞു.
ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത് തിരികെ വീട്ടിലെത്തിയ ശേഷം ദേവികയുടെയും മക്കളുടെയും റിയാക്ഷനും വിജയ് വീഡിയോയിൽ കാണിക്കുന്നുണ്ട്. നന്നായിട്ടുണ്ട് എന്നും പുതിയ ലുക്ക് തനിക്ക് ഇഷ്ടപ്പെട്ടു എന്നുമാണ് ദേവിക പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക