'സ്വച്ഛന്ദ മൃത്യു'യുമായി ശിവജി ഗുരുവായൂര്‍, ഫസ്റ്റ് ലുക്ക് ശ്രദ്ധയാകര്‍ഷിക്കുന്നു

By Web TeamFirst Published Dec 8, 2022, 12:57 PM IST
Highlights

ഷാൻ കേച്ചേരിയാണ് സംവിധാനം.

ഷാൻ കേച്ചേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വച്ഛന്ദ മൃത്യു'. ശിവജി ഗുരുവായൂരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുദില്‍ ലാല്‍, നജ്‍മുധീൻ, ഷാൻ എന്നിവര്‍ തിരക്കഥ എഴുതുന്നു. 'സ്വച്ഛന്ദ് മൃത്യു' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

നടൻ ഇന്ദ്രൻസ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഷിനോ ഷബിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ശ്യാമാണ് ഛായാഗ്രാഹകൻ. സാബു എം രാമനാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്.

ഡോ. അഞ്‍ജലിയാണ് ചിത്രത്തിന്റെ നിര്‍മാണം. എയിം അലേര്‍ട്ട് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ദീപു എസ് കുമാര്‍. നവനീത് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോഫി തരകനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. കോസ്റ്റ്യൂം വിനു ലാവണ്യയാണ്. അശ്വതിയാണ് മേക്കപ്പ്, ലീഗല്‍ അഡ്വൈസര്‍ മൊഹമ്മദ് സിയാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്‍ണു കലഞ്‍ജൂര്‍, സ്റ്റില്‍ ശ്യാം ജിത്തു, പിആര്‍ഒ അജയ് തുണ്ടില്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഷെജിൻ ആലപ്പുഴ, ഡിസൈൻ വെര്‍ട് അഡ്വൈര്‍ടൈസിംഗ് എന്നിവരുമാണ്.

മുപ്പത് വര്‍ഷം ഒരു സ്‍കൂളിലെ പ്രധാന അധ്യാപകനായി ജോലി ചെയ്‍ത് വിരമിച്ച 'കുറുപ്പു മാഷി'ന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ ഭാര്യ മരണപ്പെടുന്നതോടെ വാര്‍ദ്ധക്യത്തില്‍ 'കുറുപ്പ് മാഷ്' ഒറ്റപ്പെടുന്നു. മക്കള്‍ രണ്ടുപേരും വിദേശത്താണ്. ഹോം നഴ്‌സ് കൃത്യമായി നോക്കാതെ പ്രാഥമിക കാര്യങ്ങള്‍ പോലും ദുസ്സഹവും ബുദ്ധിമുട്ടും ആകുന്നു. ആത്മഹത്യ ചെയ്യാൻ തയ്യാറല്ല. അതിനാല്‍ അദ്ദേഹം ഒരു വക്കീല്‍ മുഖേന ദയവാദത്തിന് കോടതിയില്‍ ഹര്‍ജി നല്‍കുന്നു. കോടതി ഇയാളുടെ അവസ്ഥയും സാഹചര്യവും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു അമിക്കസ്‌ക്യൂറിയെ ചുമതല പെടുത്തുന്നു. കോടതി 'കുറുപ്പ് മാഷി'ന് ദയാ വധം നല്‍കാന്‍ തീരുമാനിക്കുന്നു. ഇത് വാര്‍ത്തയാകുന്നു. തുടര്‍ന്ന് നടക്കുന്ന സംഘര്‍ഷഭരിതമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

Read More: പ്രമുഖ കോമഡി താരം ടി ശിവ നാരായണമൂര്‍ത്തി അന്തരിച്ചു

click me!