Prince release : ശിവകാര്‍ത്തികേയൻ നായകനാകുന്ന 'പ്രിൻസിന്റെ' റിലീസ് ദീപാവലിക്ക്, അനൗണ്‍സ്‍മെന്റ് വീഡിയോ

Published : Jun 21, 2022, 03:16 PM IST
Prince release : ശിവകാര്‍ത്തികേയൻ നായകനാകുന്ന 'പ്രിൻസിന്റെ'  റിലീസ് ദീപാവലിക്ക്, അനൗണ്‍സ്‍മെന്റ് വീഡിയോ

Synopsis

ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു (Prince release).  

ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് 'പ്രിൻസ്'. കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാവലിക്കാണ് 'പ്രിൻസ്' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക എന്നാണ് വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത് (Prince release).

'പ്രിൻസ്' എന്ന സിനിമ തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഒരു തെലുങ്ക് ചിത്രം ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്റേതായിഎത്താനിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'പ്രിൻസ്' എത്തുക.  എന്തായാലും ശിവകാര്‍ത്തികേയൻ്റെ പുതിയ ചിത്രം  വൻ ഹിറ്റായി മാറുമെന്ന് പ്രതീക്ഷിക്കാം.

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

'പ്രിൻസി'ല്‍  യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

കരൈക്കുടിയാണ് ലൊക്കേഷൻ. 'പ്രിൻസി'ന്റെ തിയറ്റര്‍ വിതരണാവകാശം തമിഴ്‍നാട്ടില്‍ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. ശിവകാര്‍ത്തികേയൻ നായകനായ ചിത്രം എന്തായാലും മികച്ച ഒന്നായിരിക്കും എന്നാണ് ഗോപുരം സിനിമാസ് വിതരണാവകാശം സ്വന്തമാക്കിയതിലൂടെ പ്രേക്ഷകര്‍ മനസിലാക്കുന്നതും. ഓഗസ്റ്റ് 31ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഡോണ്‍' ആണ്. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു.

'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' എത്തുക.

ശിവകാര്‍ത്തികേയൻ നായകനാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രത്തില്‍ എന്നായിരിക്കും ശിവകാര്‍ത്തികേയൻ ജോയിൻ ചെയ്യുക എന്ന് അറിവായിട്ടില്ല.

Read More : റൂട്ട് കനാല്‍ ശസ്‍ത്രക്രിയയില്‍ പിഴവ്, മുഖം വികൃതമായ അവസ്ഥയില്‍ കന്നഡ നടി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'