കാത്തിരിപ്പിനൊടുവില്‍ റിലീസാകുന്ന അയലാനില്‍ പ്രതിഫലം എത്ര?, ശിവകാര്‍ത്തികേയന്റെ വെളിപ്പെടുത്തല്‍

Published : Dec 27, 2023, 09:49 AM IST
കാത്തിരിപ്പിനൊടുവില്‍ റിലീസാകുന്ന അയലാനില്‍ പ്രതിഫലം എത്ര?, ശിവകാര്‍ത്തികേയന്റെ വെളിപ്പെടുത്തല്‍

Synopsis

നിര്‍ണായക തീരുമാനമെടുത്ത് ശിവകാര്‍ത്തികേയൻ.  

തമിഴകത്ത് നിരവധി ഹിറ്റുകള്‍ തീര്‍ത്ത താരങ്ങളില്‍ ഒരാളായ ശിവകാര്‍ത്തികേയനില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷികളാണ് ഉള്ളത്. സമീപകാലത്ത് ശിവകാര്‍ത്തികേയൻ തീര്‍ത്തും വ്യത്യസ്‍തമായ സിനിമകളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതും. ശിവകാര്‍ത്തികേയൻ നായകനായ അയലാൻ എന്ന സിനിമ പല കാരണങ്ങളാല്‍ റിലീസ് നീണ്ടിരുന്നു. നിലവില്‍ റിലീസിന് തയ്യാറായ അയലാൻ സിനിമയുടെ പ്രതിഫലക്കാര്യത്തില്‍ ശിവകാര്‍ത്തികേയൻ സ്വീകരിച്ച തീരുമാനമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് പറയുകയാണ് നായകൻ ശിവകാര്‍ത്തികേയൻ. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാള്‍ ഇപ്പോള്‍ പ്രധാനം എന്നും ശിവകാര്‍ത്തികേയൻ വ്യക്തമാക്കിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‍ക്കുന്ന വിവരം. സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായി എത്തുന്നത്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുക.

മാവീരനാണ് ശിവകാര്‍ത്തികയേൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മഡോണി അശ്വിനായിരുന്നു ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം വിധു അയ്യണ്ണ. അദിതി നായികയായി എത്തി. അരുണ്‍ വിശ്വയാണ് നിര്‍മാണം. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട എത്തിയ ചിത്രത്തില്‍ സരിത, മോനിഷ ബ്ലെസ്സി, ജീവ രവി, ബാലാജി ശക്തിവേല്‍, പഴനി മുരുഗൻ, അജിത്ത് ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു. സംഗീതം ഭരത് ശങ്കറായിരുന്നു.

ശിവകാര്‍ത്തികേയൻ നായകനാകുന്ന മറ്റൊരു വമ്പൻ സിനിമയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. എസ്‍കെ 21 എന്നാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. സായ് പല്ലവിയാണ് നായികയായെത്തുന്നത്. നിര്‍മാണം കമല്‍ഹാസനറെ രാജ് കമലാണ്.

Read More: ഇന്ത്യയില്‍ രണ്ടാമൻ ആ തെന്നിന്ത്യൻ താരം, പതിമൂന്നാമനായി വിജയ്, പത്തില്‍ നിന്ന് രജനികാന്ത് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും