
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സ്‌നേഹ ശ്രീകുമാര്‍. ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങളുമായി സ്‍നേഹ സീരിയലില്‍ സജീവമായിരുന്നു. അടുത്തിടെ സ്‍നേഹയ്‍ക്ക് മകനും ജനിച്ചു പ്രസവശേഷമുള്ള ഇടവേള അവസാനിപ്പിച്ച് 'മറിമായം' സീരിയലില്‍ ജോയിന്‍ ചെയ്‍തതിന്റെ സന്തോഷവും പങ്കിട്ട സ്‍നേഹ മകന്റെ പേരിടല്‍ ചടങ്ങിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ജീവിതത്തില്‍ ഒരുപാട് സന്തോഷിച്ച ദിവസമാണ് ഇതെന്നും സ്‍നേഹ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്റെയും കേദാറിന്റെയും ആരോഗ്യം ഒന്ന് ശരിയായിട്ട് ഈ ചടങ്ങ് നടത്താമെന്ന് കരുതിയതാണ്. 28 അല്ല 56നാണ് ചടങ്ങനെന്നും താരം വ്യക്തമാക്കിയിരുന്നു. 'മറിമായ'ത്തില്‍ സ്‌നേഹയുടെ കൂടെ കേദാര്‍ മകനായി വേഷമിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് അതൊരു വലിയ ഭാഗ്യമായിരുന്നു എന്നാണ് സ്നേഹ പറയുന്നത്. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
രമേഷ് പിഷാരടി, സുരഭി ലക്ഷ്‍മി, ടിനി ടോം, സ്വാസിക, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൊച്ചിന്റെ അച്ഛനും അമ്മയും ഞങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടവരാണെന്നായിരുന്നു പിഷാരടിയുടെ കമന്റ്. ഇവര് രണ്ടുപേരും കല്യാണം കഴിച്ചപ്പോഴുണ്ടായ സന്തോഷം തന്നെയാണ് ഇപ്പോഴും തോന്നുന്നതെന്നായിരുന്നു രചന നാരായണന്‍കുട്ടി പറഞ്ഞത്. എന്നെ അവന്‍ മാഗി ആന്റിയെന്നൊക്കെ വിളിച്ചോട്ടെ എന്നും രചന വ്യക്തമാക്കി.
കേദാറിന് എല്ലാ ഭാഗ്യങ്ങളും ഉണ്ടാവട്ടയെന്ന് ആശംസിക്കുകയായിരുന്നു സുനില്‍ സുഖദ. രാവിലെ പുറപ്പെട്ടതാണ്, എത്താന്‍ വൈകിപ്പോയി, കൊച്ചിന്റെ പേര് നേരത്തെഞാന്‍ അറിഞ്ഞിരുന്നു. അതുകൊണ്ട് സങ്കടമില്ലെന്നായിരുന്നു ശ്രുതി രജനികാന്ത് പറഞ്ഞത്. എല്ലാം ഭംഗിയായിട്ട തന്നെ നടന്നു, ചെറിയ ഒരു ചടങ്ങായിരുന്നു. വര്‍ക്കിംഗ് ഡേ ആയതുകൊണ്ട് ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാവരും ചടങ്ങിനെത്തിയെന്നായിരുന്നു സ്‌നേഹയും ശ്രീകുമാറും പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക