
'സിദ്ധാര്‍ത്ഥ്' വീട്ടില്‍നിന്നും ഇറക്കിവിട്ട 'വേദിക'യെ എന്തായാലും ഇനി 'സുമിത്ര' സംരക്ഷിക്കും. ആശുപത്രിയില്‍ 'വേദിക'യെ കാണിക്കാന്‍ പോയപ്പോഴാണ് 'വേദിക'യുടെ രോഗാവസ്ഥയെക്കുറിച്ചും മറ്റും 'സുമിത്ര' ശരിക്കും അറിയുന്നത്. കൂടാതെ 'വേദിക' 'സുമിത്ര'യോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ 'സുമിത്ര'യിലെ മനുഷ്വത്വം വല്ലാതെ ഉണര്‍ന്നുകഴിഞ്ഞിരുന്നു. അങ്ങനെയാണ് ഇത്രനാളും തന്നെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരുന്ന തന്റെ ശത്രുവിനേയും 'സുമിത്ര' സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുന്നത്. 'വേദിക'യെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് 'സരസ്വതി' ആകെ പ്രശ്‌നമാക്കുകയാണ് ചെയ്യുന്നത്. എന്റെ മകന്‍ ഉപേക്ഷിച്ച ഇവളെ എന്തിനാണ് ഇങ്ങോട്ടേക്ക് കൊണ്ടുവന്നതെന്നാണ് 'സരസ്വതി' ചോദിക്കുന്നത്.
നിന്നെ ഇത്രമാത്രം ഉപദ്രവിച്ചവളെ എന്നതിനാണ് കൂടെ കൂട്ടുന്നത്, വല്ല പിച്ചയുമെടുത്ത് ജീവിക്കട്ടെ, ഇറക്കിവിട് എന്ന് 'സരസ്വതി' പറയുമ്പോള്‍, എന്നെ ഉപദ്രവിച്ചവരെ ഇവിടെനിന്നും ഇറക്കിവിടുകയാണെങ്കില്‍ ആദ്യം നിങ്ങളെയാണ് വിടേണ്ടതെന്നാണ് 'സുമിത്ര' തിരിച്ച് പറയുന്നത്. സ്വന്തം പ്രവര്‍ത്തികളില്‍ വേദികയും വിഷമിക്കുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍ തന്നോട് പറഞ്ഞതു പോലെ 'വേദിക'യ്ക്ക് ഇപ്പോള്‍ സമാധാനമാണ് ആവശ്യം എന്ന് മനസ്സിലാക്കിയ 'സുമിത്ര' 'വേദിക'യോട് സ്‌നേഹത്തോടെ ഇടപെടുന്നത്. ഇനി ഇവിടെ കഴിയാമെന്നും, ചികിത്സയും മറ്റും താന്‍ നോക്കിക്കോളാമെന്നും 'സുമിത്ര' 'വേദിക'യോട് വ്യക്തമാക്കുന്നുണ്ട്.
ക്ഷമിക്കണമെന്ന് 'വേദിക' സുമിത്രയോട് പറയുന്നു. തെറ്റുകള്‍ക്ക് 'വേദിക' മാപ്പ് അപേക്ഷിക്കുകയാണ്. എന്നാല്‍ വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും 'സരസ്വതി', 'സിദ്ധാര്‍ത്ഥി'നെ വിളിച്ച് അറിയിക്കുന്നുണ്ട്. കാര്യങ്ങള്‍ അച്ഛന്‍ അറിഞ്ഞോ എന്ന് ചോദിക്കുകയാണ് 'സിദ്ധാര്‍ഥ്'. 'ശിവദാസന്‍' ഇവിടെ ഇല്ലായെന്നും, അപ്പോഴാണ് ഇതെല്ലാം നടക്കുന്നതെന്നുമെല്ലാം 'സരസ്വതി' 'സിദ്ധാര്‍ത്ഥി'നോട് വ്യക്താക്കുകയും ചെയ്യുന്നുണ്ട്. ഭര്‍ത്താവ് 'ശിവദാസന്‍' എത്തിയിരുന്നെങ്കില്‍ എന്തെങ്കിലും പറഞ്ഞ് 'വേദിക'യെ ഒഴിപ്പിക്കാമായിരുന്നുവെന്നാണ് 'സരസ്വതി' കരുതുന്നത്. ശിവദാസന്‍ എത്തിയപ്പോള്‍ ഓടിപ്പോയി എല്ലാ കാര്യങ്ങളും സരസ്വതി വ്യക്തമാക്കുന്നുണ്ട്.
അവള്‍ അത്രയ്‍ക്ക് ആയോ എന്ന് ചോദിച്ച് 'ശിവദാസന്‍' 'സുമിത്ര'യെ വിളിച്ച് ശകാരിക്കാന്‍ തുടങ്ങിയപ്പോള്‍ 'സരസ്വതി'ക്ക് സന്തോഷമാകുന്നുണ്ട്. എന്നാല്‍ 'സുമിത്ര' നല്ലതേ ചെയ്യൂവെന്ന് അറിയാവുന്ന 'ശിവദാസന്‍', 'സരസ്വതി'യെ ബോധിപ്പിക്കാൻ വേണ്ടി മാത്രം കലിപ്പ് അഭിനയിച്ചതായിരുന്നു. 'സുമിത്ര' 'വേദിക'യെ കൊണ്ടുവന്നത് ശിവദാസനോട് ചോദിച്ചിട്ട് ആയിരുന്നു. ഒന്നും മനസ്സിലാകാതിരുന്ന 'വേദിക'യെ അടുത്തു വിളിച്ച് 'ശിവദാസന്‍' സമാധാനിപ്പിക്കുന്നുമുണ്ട്.
Read More: 'ശിവാഞ്ജലി'യെ തെരഞ്ഞുമടുത്ത 'സാന്ത്വന'ത്തിൽ രണ്ടാം കലഹമോ ?', റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക