
പ്രശസ്‍ത ഡാൻസ് കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയായ കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്ററിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. രാജേഷിന്റെ അകാല മരണത്തില്‍ ഫെഫ്‍ക ഡയറക്ടേഴ്സ് യൂണിയൻ ആദരാഞ്‍ജലികള്‍ അര്‍പ്പിച്ചു.
ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ് രാജേഷ് മാസ്റ്റര്‍. സ്റ്റാർനൈറ്റ് സ്റ്റേജ് ഷോകളുമായി ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് രാജേഷ് മാസ്റ്റര്‍. രാജേഷ് ഫെഫ്‍ക ഡാൻസേഴ്‌സ് യൂണിയൻ എക്‌സിക്യൂട്ടീവ് മെമ്പറാണ്. രാജേഷ് തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്നു.
ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനായ രാജേഷ് മാസ്റ്റർക്ക് സിനിമയ്ക്ക് അകത്തും പുറത്തും ധാരാളം ശിഷ്യഗണങ്ങളുണ്ട് എന്ന് ഫെഫ്‍ക ഡയറക്ടേഴ്സ് യൂണിയൻ പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറയുന്നു. സ്റ്റാർനൈറ്റ് സ്റ്റേജ് ഷോകളുമായി ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് . ചാനൽ ഷോകൾക്ക് വേണ്ടി രാജേഷ് മാഷ് രൂപകൽപ്പന ചെയ്‍ത ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു ഇദ്ദേഹം. ഫെഫ്‍ക ഡാൻസേഴ്‌സ് യൂണിയൻ എക്‌സിക്യൂട്ടീവ് മെമ്പറാണ് രാജേഷ് മാസ്റ്ററിന് ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആദരാഞ്‍ജലികൾ എന്നുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്തിന് വേണ്ടി ഇങ്ങനെ ചെയ്‍തു രാജേഷ് എന്നാണ് ബീന ആന്റണി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്. ഒരു നിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു എന്നും ബീന ആന്റണി എഴുതി. ശരിക്കും ഷോക്കായിപ്പോയിയെന്ന് എഴുതിയ ദേവി ചന്ദന രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല എന്ന് പറയുന്നു. എന്റെ നൃത്തത്തിൽ ബോളിവുഡ് മൂവ്‌മെന്‍സ് കൊണ്ടുവന്നത് നിങ്ങളാണ്, ഇന്നലെ ലഭിച്ചത് അവസാനത്തെ സന്ദേശമാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നുമാണ് ദേവി ചന്ദന കുറിച്ചത്.