'വാർത്ത അറിഞ്ഞയുടൻ സ്നേഹ എന്നെ കെട്ടിപ്പിടിച്ചു'; വിവാദങ്ങളോട് പ്രതികരിച്ച് എസ്‍പി ശ്രീകുമാർ

Published : Feb 24, 2025, 03:23 PM IST
'വാർത്ത അറിഞ്ഞയുടൻ സ്നേഹ എന്നെ കെട്ടിപ്പിടിച്ചു'; വിവാദങ്ങളോട് പ്രതികരിച്ച് എസ്‍പി ശ്രീകുമാർ

Synopsis

ഉപ്പും മുളകും സീരിയൽ വിവാദത്തിൽ ശ്രീകുമാറിന് പിന്തുണയുമായി ഭാര്യ സ്നേഹ. കേസിനെക്കുറിച്ച് താരം ആദ്യമായി പ്രതികരിക്കുന്നു.

കൊച്ചി: ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് എസ്‍പി ശ്രീകുമാറിന്റേത്. ശ്രീകുമാർ അഭിനയിച്ച ഉപ്പും മുളകും, ചക്കപ്പഴം തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉപ്പും മുളകും സീരിയലിലെ പ്രധാന താരങ്ങളായ ശ്രീകുമാറിനും നടന്‍ ബിജു സോപാനത്തിനുമെതിരെ അതേ പരമ്പരയിൽ അഭിനയിച്ചിരുന്ന നടി ലൈംഗികാതിക്രമത്തിന്റെ പേരിൽ അടുത്തിടെ കേസ് കൊടുത്തിരുന്നു. 

ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഈ വിഷയത്തിൽ ശ്രീകുമാർ നടത്തിയ പ്രതികരണവും ശ്രദ്ധിക്കപ്പെടുകയാണ്. 'ആത്മ സഹോ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

മറിമായത്തിൽ ശ്രീകുമാറിനൊപ്പം അഭിനയിച്ച നടി സ്നേഹ ശ്രീകുമാറിനെയാണ് എസ്‍പി ശ്രീകുമാർ വിവാഹം ചെയ്തത്. തനിക്കെതിരെയുള്ള ഈ വാർത്ത ആദ്യം കണ്ടതും ആശ്വസിപ്പിച്ചതും സ്നേഹയാണെന്ന് ശ്രീകുമാർ അഭിമുഖത്തിൽ പറയുന്നുണ്ട്.  ''ഞങ്ങൾ അന്നൊരു ഉൽസവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അവിടെ വെച്ച് സ്നേഹയുടെ ഫോണിലേക്കാണ് ആദ്യം ഈ മെസേജ് വരുന്നത്. 

അതു കണ്ടയുടൻ ആദ്യം എന്നെ കെട്ടിപ്പിടിക്കുകയാണ് അവൾ ചെയ്തത്. എന്നോടൊപ്പം ഞാൻ അഭിനയിക്കുന്ന എല്ലാ സീരിയലുകളുടെയും സെറ്റിൽ വരാറുള്ളയാളാണ് സ്നേഹ. അവിടെയുള്ള എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാറുമുണ്ട്. അങ്ങനെയൊരു കാര്യം സംഭവിക്കില്ലെന്ന് എന്നെ അറിയാവുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാം. പക്ഷേ ഇത്തരം കേസുകളിൽ പെട്ടുപോകുന്ന ഒരുപാട് പേരുണ്ട്. ഇതുപോലെ വ്യാജമായി മറ്റുള്ളവരെ കുടുക്കാമെന്ന് വിചാരിക്കുന്നവരുണ്ട് '', ശ്രീകുമാർ പറഞ്ഞു.

''നമ്മളെ അറിയാത്ത ഒരു ഭാര്യയാണ് കൂടെയുള്ളതെങ്കില്‍ ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ തകര്‍ന്ന് പോകും. കുടുംബത്തിനെയും കൂട്ടുകാരെയുമൊക്കെ പറഞ്ഞ് മനസിലാക്കാന്‍ പറ്റാതെ വരും. പക്ഷേ ഈ പ്രശ്‌നം വന്നാപ്പോള്‍ സ്നേഹ കൂടെ നില്‍ക്കുകയാണ് ചെയ്തത്.  സംഭവം എന്താണെന്നു ചോദിച്ച് സുഹൃത്തുക്കള്‍ പോലും എന്നെ ഇതുവരെ വിളിച്ചിട്ടില്ല. കാരണം ഞാനെന്താണ് ചെയ്യുന്നതെന്നും എവിടെയൊക്കെയാണ് പോകുന്നതെന്നും അവര്‍ക്ക് അറിയാം. ഒന്നും ഒളിച്ച് വെയ്ക്കേണ്ട കാര്യമില്ല'', ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

'അന്ന് കുഞ്ഞായി അനങ്ങിയില്ല, ഇന്നും ആംബുലൻസ് കാണുമ്പോൾ പേടിയാണ്'; വേദന പറഞ്ഞ് മേഘ മഹേഷ്

മറ്റെന്ത് തംപ്‌നെയില്‍ നല്‍കണം ?; 'പറ്റിച്ചു കാശുണ്ടാക്കിയെന്ന് പറയുന്നവർ'ക്ക് മറുപടിയുമായി ശ്രീവിദ്യ
 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്