അടുത്തിടെയാണ് താൻ അഭിനയിച്ച മിഴി രണ്ടിലും സീരിയലിൽ നായകനായ സൽമാനുൾ ഫാരിസിനെ മേഘ വിവാഹം ചെയ്തത്.
സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിഴിരണ്ടിലും എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി നടിയാണ് മേഘ മഹേഷ്. മലയാളിയാണെങ്കിലും മേഘ പഠിച്ചതും വളര്‍ന്നതുമെല്ലാം ബാഗ്ലൂരിലാണ്. പ്ലസ് ടു പഠനകാലത്താണ് മേഘ സീരിയലിൽ അഭിനയിക്കാൻ എത്തിയത്. മേഘയുടെ അനിയനും ഇതേ സീരിയലിൽ 'നന്ദൂട്ടൻ' എന്ന കഥാപാത്രമായി എത്തിയിരുന്നു. അടുത്തിടെ ആയിരുന്നു മേഘയുടെ വിവാഹം. പിന്നാലെ താരത്തിന്‍റെ പഴയ വീഡിയോകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ അനുജനെക്കുറിച്ച് താരം മുന്‍പൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്.
തന്റെ പിന്നാലെ അനുജനും അഭിനയമേഖലയിലേക്ക് എത്തിയതിൽ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ടെന്നും മേഘ അഭിമുഖത്തിൽ പറഞ്ഞു. ''കാഴ്ചശക്തിയില്ലാത്ത ഒരു കഥാപാത്രത്തെയാണ് അവൻ സീരിയലിൽ അവതരിപ്പിച്ചത്. അവന്റെ അഭിനയം കണ്ട് ഞാൻ തന്നെ അമ്പരന്ന് നിന്നിട്ടുണ്ട്. അവൻ ഒരുപാട് ഉയരങ്ങളിലേക്ക് എത്തും എന്ന് എനിക്ക് ഉറപ്പുണ്ട്'', മേഘ പറഞ്ഞു.
ഒരിക്കൽ അനുജന് പെട്ടെന്ന് സുഖമില്ലാതായ ദിവസത്തെക്കുറിച്ചും മേഘ അഭിമുഖത്തിൽ സംസാരിച്ചു. ''അവന് പനിയുണ്ടായിരുന്നു. ഞാൻ പഠിക്കുകയായിരുന്നു. അച്ഛനും വീട്ടിൽ എവിടെയോ ഉണ്ട്. അമ്മ അവന്റെ അടുത്ത് അത്രയും നേരം ഉണ്ടായിരുന്നു. പെട്ടെന്ന് എന്തോ ജോലിക്കായി മാറേണ്ടി വന്നു. പിന്നീട് റൂമിൽ വന്ന് വിളിച്ചപ്പോൾ കുഞ്ഞായി അനങ്ങുന്നില്ല. തട്ടിവിളിച്ചപ്പോളൊന്നും ഒരു പ്രതികരണവും ഇല്ല. ശ്വാസം എടുക്കുന്നില്ലായിരുന്നു. കുറേ തട്ടിയപ്പോൾ ഒന്ന് ശ്വാസം എടുത്തു. പെട്ടെന്ന് ആംബുലൻസ് വിളിച്ച് ഞങ്ങൾ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. പനി കൂടി അപസ്മാരം വന്നതാണെന്നാണ് ഡോക്ടർ പറഞ്ഞു. അന്നു ഞാൻ ഒരുപാട് പേടിക്കുകയും വിഷമിക്കുകയും ചെയ്തു. ഇന്നും എമർജൻസി ലൈറ്റ് ഒക്കെയിട്ട് ആംബുലൻസ് പോകുന്നതു കാണുമ്പോൾ എനിക്ക് പേടിയാണ്'', മേഘ കൂട്ടിച്ചേർത്തു.

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്ന 'ആപ്പ് കൈസേ ഹോ'; ട്രെയിലർ പുറത്തിറങ്ങി
അടുത്തിടെയാണ് താൻ അഭിനയിച്ച മിഴി രണ്ടിലും സീരിയലിൽ നായകനായ സൽമാനുൾ ഫാരിസിനെ മേഘ വിവാഹം ചെയ്തത്. അതീവ രഹസ്യമായിട്ടായിരുന്നു ഇവരുടെ രജിസ്റ്റർ വിവാഹം.
