
ബിഗ് ബോസ് മലയാളം സീസണുകളില്‍ പ്രൊഡിക്ഷന്‍ ലിസ്റ്റുകളില്‍ പലപ്പോഴും വന്നുപോയിട്ടുള്ള പേരാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്‍മി അറക്കലിന്റേത്. ഏറ്റവും ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ ശ്രീലക്ഷ്മി എത്തിയിരിക്കുകയാണ്. ബിഗ് ബോസിൽ ശ്രീലക്ഷ്മി പറഞ്ഞ ജീവിതകഥയും പലരും ശ്രദ്ധിച്ചു. ശ്രീലക്ഷ്മിയോട് വിരോധമുള്ളവർ പോലും ഈ ജീവിതകഥ കേട്ട് അഭിപ്രായം മാറ്റി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.
''എന്റെ അച്ഛന്‍ ഒരു വിവാഹ തട്ടിപ്പുകാരനാണ്, എന്റെ അമ്മയുള്‍പ്പെടെ പത്തിരുപതു പേരെ വിവാഹം ചെയ്തിട്ടുണ്ട്. അങ്ങനെ ഉണ്ടായ ഒരു കുട്ടിയാണ് ഞാന്‍. അച്ഛനോടുള്ള വെറുപ്പാണ് ഇപ്പോഴും എന്റെ മനസിലുള്ളത്, അതാണ് ഈ പുരുഷവിദ്വേഷം എന്നു പറഞ്ഞ് ആളുകൾ വ്യാഖ്യാനിക്കുന്നത്. അമ്മയ്ക്ക് സിസേറിയനായിരുന്നു, എന്നെ പ്രസവിച്ച് ആറ് മാസത്തിന് ശേഷം അമ്മ കൂലിപ്പണിക്ക് പോയിട്ടുണ്ട്. അമ്മൂമ്മയുണ്ടായിരുന്നു, പക്ഷേ ആരോഗ്യപരമായി വയ്യായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നതും, ചെയ്യുന്നതും എല്ലാം ഞാന്‍ തന്നെയായിരുന്നു. ആണുങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യവും ഞാന്‍ ചെയ്യുമായിരുന്നു. എന്റെ അമ്മയും അങ്ങനെ തന്നെയാണ്, പെയിന്റിങിന്റെ പണിക്ക് പോകും, റബ്ബര്‍ ടാപ്പിങിന് പോകും, അങ്ങനെ എന്തും ചെയ്യും. അമ്മയെ കണ്ട് വളര്‍ന്നതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാനുള്ള കെല്‍പ്പെനിക്കുണ്ട്.
ഞാനൊരു പഠിപ്പിസ്റ്റാണ്. ബിഎസ്സി ഫിസിക്‌സിന് റാങ്ക് ഹോള്‍ഡര്‍ ഒക്കെയാണ്. അതൊക്കെ എന്റെ അതിജീവനമാണ്. ഞാന്‍ ഉണ്ടായപ്പോള്‍ എന്റെ അമ്മ കരുതിയത് എല്ലാം തകര്‍ന്നു എന്നാണ്. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍, ഒന്നാം ക്ലാസ് മുതല്‍ ഞാന്‍ ക്ലാസില്‍ എപ്പോഴും ഫസ്റ്റാണ്, അപ്പോഴാണ് അമ്മയ്‌ക്കൊരു ആത്മവിശ്വാസം വന്നത്. എന്റെ ജീവിതത്തെ ഏറ്റവും അധികം മാറ്റി മറിച്ചത് എന്റെ ജനനം തന്നെയാണ്, ഞാനൊരു തന്തയില്ലാത്തവളാണ്, അതാണ് എന്നെ ഇവിടെ വരെ എത്തിച്ചത്'', എന്നാണ് ശ്രീലക്ഷ്മി ജീവിതകഥയിൽ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ