'സുഭാഷിനെ റൊമ്പ പുടിച്ചിര്ക്ക്'; പാ രഞ്ജിത്തിനൊപ്പം ശ്രീനാഥ് ഭാസി തമിഴിലേക്ക്

Published : Mar 11, 2024, 08:25 PM IST
'സുഭാഷിനെ റൊമ്പ പുടിച്ചിര്ക്ക്'; പാ രഞ്ജിത്തിനൊപ്പം ശ്രീനാഥ് ഭാസി തമിഴിലേക്ക്

Synopsis

പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം

തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രത്തിന് ചരിത്രത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിയത്. മൂന്ന് വാരങ്ങള്‍ക്കിപ്പുറവും നിറഞ്ഞ സദസില്‍ അവിടെ ചിത്രം ഓടിക്കൊണ്ടിരിക്കുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഒരുപിടി അഭിനേതാക്കളെയും തമിഴ്നാട്ടുകാരായ സിനിമാപ്രേമികള്‍ പരിചയപ്പെട്ടു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്സിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ സുഭാഷിനെ അവതരിപ്പിച്ച ശ്രീനാഥ് ഭാസി തമിഴ് സിനിമയിലെ ഒരു ശ്രദ്ധേയ പ്രോജക്റ്റില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. തമിഴിലെ പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ശ്രീനാഥ് ഭാസി അഭിനയിക്കുന്നത്.

പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം അദ്ദേഹത്തിനോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള കിരൺ മോസസ് ആണ് സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗസ്വാമിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രൂപേഷ് ഷാജിയാണ് നിർവ്വഹിക്കുന്നത്. സംഗീത സംവിധാനം ജി വി പ്രകാശ്, എഡിറ്റിങ് സെൽവ ആർ കെ, വസ്ത്രാലങ്കാരം സാബിർ, ആർട്ട് ഡയറക്ടർ ജയ രഘു എന്നിവർ നിർവഹിക്കുന്നു. പി ആർ ഒ പ്രതീഷ് ശേഖർ.

 

ALSO READ : ആദ്യ മലയാള ചിത്രം ജയസൂര്യയ്‍ക്കൊപ്പം; 'കത്തനാരി'ല്‍ ജോയിന്‍ ചെയ്‍ത് അനുഷ്‍ക ഷെട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍