ശ്രീനിഷിനെ നെഞ്ചോട് ചേര്‍ത്ത് പേളി; ദൃശ്യം പങ്കുവെച്ച് നല്ലനിമിഷങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിച്ച് ശ്രീനിഷ്

Web Desk   | others
Published : Jan 07, 2020, 11:47 PM ISTUpdated : Jan 07, 2020, 11:54 PM IST
ശ്രീനിഷിനെ നെഞ്ചോട് ചേര്‍ത്ത് പേളി;  ദൃശ്യം പങ്കുവെച്ച് നല്ലനിമിഷങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിച്ച് ശ്രീനിഷ്

Synopsis

പേളിക്കൊപ്പം 'ബിഗ് ബോസി'ല്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് ശ്രീനിഷ്.

കൊച്ചി: പൂരത്തിന്‍റെ കൊടിയേറ്റമെന്ന പോലെ 'ബിഗ് ബോസ്' രണ്ടാം പൂരത്തിന് കൊടിയേറിയിരിക്കുകയാണ്. ഒന്നിനൊന്ന് രസിപ്പിക്കുന്ന മത്സരാര്‍ത്ഥികള്‍ തന്നെയാണ് ഇത്തവണയും ഷോയുടെ പ്രത്യേകത. ആദ്യ സീസണിലേതെന്ന പോലെ ഇവരാണോ മത്സരാര്‍ത്ഥികളെന്ന തരത്തിലാണ് ആദ്യ പ്രതികരണങ്ങളെങ്കിലും, ഗ്രാന്‍റ് ഓപ്പണിങ്ങിന് ശേഷമുള്ള എപ്പിസോഡോടെ തന്നെ കാര്യങ്ങള്‍ മാറുകയാണ്. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും ഒന്നിനൊന്ന് മികവുള്ളവരാണെന്ന് വ്യക്തമായിക്കഴി‍ഞ്ഞു. ഇനി ആദ്യ സീസണിലേതെന്ന പോലുള്ള അനശ്വര നിമിഷങ്ങളാണ് ഓരോരുത്തരും കാത്തിരിക്കുന്നത്.

'ബിഗ് ബോസ്' വെറുമൊരു മത്സരമല്ലെന്നതിന് പേളിഷിനപ്പുറം മറ്റൊരു തെളിവില്ല. ഇപ്പോഴിതാ 'ബിഗ് ബോസ്' രണ്ടിലെ മത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് ശ്രീനിഷ്. വിജയാശംസകള്‍ക്ക് പകരം ഞങ്ങളുടേത് പോലെ നല്ല നിമിഷങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടാകട്ടെ എന്നാണ് ശ്രീനിഷ് കുറിക്കുന്നത്.

'ചില ഓര്‍മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുകയാണ്. പ്രണയം, പിണക്കം എന്നിവയോടൊപ്പം ആ സൗഹൃദം ജീവിതം മുഴുവന്‍ കാത്തുസൂക്ഷിക്കുന്നു. ഇത് കാണുമ്പോള്‍ ഒരു ചെറുപുഞ്ചിരി എന്‍റെ മുഖത്ത് വിരിയുന്നുണ്ട്. 'ബിഗ് ബോസ്' രണ്ടിലെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഞങ്ങള്‍ മൂന്നുപേര്‍ക്കുള്ളതുപോലെ നല്ല നിമിഷങ്ങളുണ്ടാകുമെന്ന് പ്രാര്‍ത്ഥിക്കുന്നു.' ഷിയാസ് കരീമിനെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.

Read More: 'മൂപ്പര് പറയുന്നതൊക്കെ ആശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് പറ്റും'; രജിത് കുമാറിനെ ഉത്തരംമുട്ടിച്ച് ആര്‍ ജെ രഘു

ഒപ്പം പേളിയും ശ്രീനിഷും ഒരുമിച്ചിരിക്കുന്നതിന്‍റെ ദൃശ്യവും ശ്രീനിഷ് പങ്കുവച്ചു. ഒരുമിച്ചിരിക്കുമ്പോള്‍ ശ്രീനിഷിനെ നെ‍ഞ്ചോട് ചേര്‍ക്കുന്ന പ്രണയനിര്‍ഭരമായ നിമിഷങ്ങളാണ് ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ച് പേളിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി