ശബരിയുടെ ഓർമയിൽ സ്റ്റാർട്ട് മ്യൂസിക് വേദി; വിതുമ്പലോടെ ഓർമകൾ പങ്കുവച്ച് ആര്യ

Published : Nov 21, 2020, 11:18 AM IST
ശബരിയുടെ ഓർമയിൽ സ്റ്റാർട്ട് മ്യൂസിക് വേദി; വിതുമ്പലോടെ ഓർമകൾ പങ്കുവച്ച് ആര്യ

Synopsis

ശബരി യാത്ര പറഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ആർക്കും അത് ഉൾക്കൊള്ളാനായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ വേദി

രാധകര്‍ക്കും അടുത്ത സൗഹൃദമുള്ളവർക്കും ഒരു വിങ്ങൽ ബാക്കിയാക്കിയാണ് സീരിയല്‍ നടന്‍ ശബരീനാഥ് വിടപറഞ്ഞത്. നിലവിളക്കിലെ ആദിത്യനും അമലയിലെ ദേവനും സ്വാമി അയ്യപ്പനിലെ വാവരുമടക്കമുള്ള ഒരു പിടി കഥാപാത്രങ്ങളെ ആരാധകർക്കായി സമർപ്പിച്ചായിരുന്നു ശബരി യാത്രയായത്.

ശബരി യാത്ര പറഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ആർക്കും അത് ഉൾക്കൊള്ളാനായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ വേദി. അടുത്തിടെ പുതുമകളോടെ എത്തിയ പരിപാടിയുടെ വേദി ശബരിയുടെ ഓർമകളിലേക്ക് തിരിഞ്ഞുനടന്നു.

ശബരി പങ്കെടുത്ത എപ്പിസോഡിലെ വീഡിയോകൾ കോർത്തിണക്കിയ വീഡിയോ അവസാനിച്ചതോടെ പങ്കെടുക്കാനെത്തിയ താരങ്ങളെല്ലാം കണ്ണീർ പൊഴിച്ചു. പ്രണാമം അർപ്പിച്ച വീഡിയോക്ക് ശേഷം അവതാരകയായ ആര്യ വിതുമ്പിക്കൊണ്ടായിരുന്നു ഓർമകൾ പങ്കുവച്ചത്.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ശബരീനാഥ് സീരിയല്‍ രംഗത്തേക്കെത്തുന്നത്. മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം കാണാനെത്തിയ ശബരീനാഥ്, ഒരു അഭിനേതാവിന്റെ അസാന്നിദ്ധ്യത്തില്‍ പകരക്കാരനാകുകയായിരുന്നു.

മിന്നുകെട്ടില്‍ തുടങ്ങി, നിലവിളക്ക്, അമല, പ്രണയം, സ്വാമി അയ്യപ്പന്‍, പാടാത്തപൈങ്കിളി തുടങ്ങി നിരവധി സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് ശബരീനാഥ് ജനിച്ചത്. സീരിയല്‍ തനിക്ക് നല്ല സുഹൃത്തുക്കളെ തന്നുവെന്ന് പറയാറുള്ള ശബരീനാഥ് എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍