കാത്തിരിപ്പിനൊടുവിൽ അസ്‍ലയെയും ആദ്യമായി മകളെയും കാണാൻ അംജു എത്തുന്നതാണ് അസ്‍ലയുടെ വ്ളോഗിലെ പുതിയ വിശേഷം.

യൂട്യൂബർ, വ്ളോഗർ, ഇൻഫ്ലൂവൻസർ എന്നീ ലേബലുകളിൽ സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് അസ്ല മാർലി എന്ന ഹില. വിവാഹശേഷം അംജുവിനൊപ്പം യുകെയിലേക്ക് പോയിരുന്നെങ്കിലും പിന്നീട് പ്രസവത്തിനായി നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ മകൾ ജനിച്ച ശേഷം അംജുവിനെ വീഡിയോകളിലൊന്നും കണ്ടിരുന്നില്ല. ഇതോടെ, ഇവർ തമ്മിൽ വേർപിരിഞ്ഞോ എന്ന തരത്തിലും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടിയുമായും അസ്‍ല രംഗത്തെത്തിയിരുന്നു. കാത്തിരിപ്പിനൊടുവിൽ അസ്‍ലയെയും ആദ്യമായി മകളെയും കാണാൻ അംജു എത്തുന്നതാണ് അസ്‍ലയുടെ വ്ളോഗിലെ പുതിയ വിശേഷം.

''ആ കൊച്ച് വന്നപ്പോഴേക്കും തന്ത ഇട്ടിട്ട് പോയി, അത് കേട്ടപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതല്‍ സങ്കടം വന്നത്. എന്നെയും അംജുക്കയെയും പറയുന്നത് പോലെയല്ലല്ലോ അത്. അവള്‍ ജനിച്ചതോടെ ഞങ്ങളുടെ ഭാഗ്യം തെളിഞ്ഞു എന്നാണ് അനുഭവം. ഡെലിവറിക്ക് ഒരാഴ്ച മുൻപാണ് അംജുക്ക ജോലി മാറിയത്. അഞ്ച് മാസമെടുത്തു സിഒഎസ് വരാന്‍. വിസ കിട്ടാനും വൈകി. അതാണ് അംജുക്കയുടെ വരവ് വൈകിയത്. വിസ അടിച്ചപ്പോള്‍ തന്നെ അംജുക്ക ടിക്കറ്റെടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. എന്ന് വിസ കിട്ടിയാലും അപ്പോള്‍ ടിക്കറ്റ് എടുക്കും എന്ന് നേരത്തെ തീരുമാനിച്ചതാണ്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് സന്തോഷം തരുന്ന കാര്യമായിരിക്കും. അതാണ് ഞാന്‍ അംജുക്ക വരുന്നത് വ്‌ളോഗില്‍ കാണിക്കുന്നത്'', അസ്‍‍ല വീഡിയോയിൽ പറഞ്ഞു.

തങ്ങൾ ആദ്യമായി കണ്ടതും എയർപോർട്ടിൽ വെച്ചാണെന്നും ഇത്തവണ കാണാൻ പോകുമ്പോഴും ആദ്യം കാണുന്ന അതേ ഫീലാണെന്നും അസ്‍ല പറയുന്നുണ്ട്. അംജുവിന്റെ സഹോദരനും ഭാര്യയും, ഉമ്മയുമെല്ലാം അസ്‍ലക്കൊപ്പം അംജുവിനെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലേക്ക് പോയിരുന്നു. റോസാപ്പൂക്കൾ നൽകിയാണ് അസ്‍ല അംജുവിനെ സ്വീകരിച്ചത്. അസ്‍ലയെ കണ്ടയുടൻ അംജു എടുത്തുയർത്തുന്നതും വീഡിയോയിൽ കാണാം. മകളെ അംജു എടുത്തപ്പോൾ അവൾ കരഞ്ഞില്ലെന്നും സാധാരണ പരിചയം ഇല്ലാത്തവർ എടുക്കുമ്പോൾ കരച്ചിൽ പതിവുള്ളതാണെന്നും അസ്‍ല പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക