
രജനികാന്ത് നായകനാക്കി, എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തെ ഹിറ്റ് സംവിധായകനും ഹിറ്റ് നായകനും ഒന്നിക്കുമ്പോഴുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രജനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുകയാണ്. ഓഡിയോ ലോഞ്ചില്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാര്‍ രജനികാന്തിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ഒറ്റ രംഗത്ത് പോലും രജനികാന്ത് ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫറായ റാം- ലക്ഷ്‍മണ്‍ സഹോദരൻമാര്‍ പറയുന്നത്. തെന്നിന്ത്യയിലെ പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ റാം- ലക്ഷ്‍മണൻ ആണ് ദര്‍ബാറിന്റെയും ആക്ഷൻ രംഗങ്ങള്‍ ഒരുക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തില്‍ മികച്ച ആക്ഷൻ രംഗങ്ങളുണ്ടാകുമെന്നും കരുതുന്നു. സിനിമയിലെ എല്ലാ സ്റ്റണ്ടുകളും രജനികാന്ത് തന്നെയാണ് ചെയ്‍തതെന്നും റാം- ലക്ഷ്‍മണൻ പറയുന്നു. എന്താണ് രജനികാന്ത് എന്ന് പറയാനാണ് ചുമ്മ കുഴി എന്ന ഗാനം എഴുതിയതെന്ന് വിവേക് പറയുന്നു. രജനികാന്ത് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുകയെന്നത് സ്വപ്‍ന സാഫല്യമാണ് എന്ന് ചെന്നൈ നെഹ്‍റു ഇൻർഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അനിരുദ്ധ് രവിചന്ദെര്‍ പറഞ്ഞു. അതേസമയം ഏറ്റവും വലിയ രജനികാന്ത് ആരാധകനാണ് താനെന്ന് സംവിധായകൻ എ ആര്‍ മുരുഗദോസ് പറയുന്നു. അതിനാല്‍ വേദിയില്‍ ഇരിക്കാനില്ലെന്നും ആരാധകര്‍ക്കൊപ്പം ഇരിക്കാമെന്നുമാണ് എ ആര്‍ മുരുഗദോസ് പറഞ്ഞത്. ദര്‍ബാറിന്റെ ഛായാഗ്രാഹകനായ സന്തോഷ് ശിവനാണ് ഓഡിയോ ലോഞ്ച് ഉദ്ഘാടനം ചെയ്‍തത്. എ ആര്‍ മുരുഗദോസ് ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിച്ചത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. ചുമ്മാ കിഴി എന്ന ഗാനം വലിയ ഹിറ്റായിരുന്നു. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക. രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു.
ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.
ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു. ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.
നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ റൂം തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.
അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക. ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുക.
കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ