ധനുഷിനൊപ്പം 'ക്യാപ്റ്റൻ മില്ലെറി'ല്‍ സുന്ദീപ് കിഷനും, ആവേശമായി പുതിയ പ്രഖ്യാപനം

Published : Sep 17, 2022, 06:09 PM IST
ധനുഷിനൊപ്പം 'ക്യാപ്റ്റൻ മില്ലെറി'ല്‍ സുന്ദീപ് കിഷനും, ആവേശമായി പുതിയ പ്രഖ്യാപനം

Synopsis

'ക്യാപ്റ്റൻ മില്ലെറി'ല്‍ തെലുങ്ക് ഹീറോ സുന്ദീപ് കിഷനും.

പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ് 'ക്യാപ്റ്റൻ മില്ലെര്‍'. അടുത്തിടെ തൊട്ടതൊക്കെ പൊന്നാക്കി മുന്നേറുന്ന ധനുഷ് ആണ് നായകൻ. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്നു. ഇപ്പോഴിതാ 'ക്യാപ്റ്റൻ മില്ലെറി'ന്റെ പുതിയൊരു അപ്‍ഡേഷൻ വന്നിരിക്കുകയാണ്.

നായകൻ ധനുഷിനൊപ്പം ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തെലുങ്കിലെ യുവ നായകൻ സുന്ദീപ് കിഷൻ എത്തുന്നുവെന്നതാണ് പുതിയ അപ്‍ഡേറ്റ്. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ 'മാനഗര'ത്തിലടക്കമുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ യുവനടനാണ് സുന്ദീപ് കിഷൻ. 'ക്യാപ്റ്റൻ മില്ലെറി'ന്റെ ചിത്രീകരണം തുടങ്ങുകയാണ് എന്നും അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ഒക്ടോബര്‍ ഏഴിന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പതുകള്‍ പശ്ചാത്തലമാക്കി ഒരു ആക്ഷൻ അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രമായിരിക്കും 'ക്യാപ്റ്റൻ മില്ലെര്‍'. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

സെല്‍വരാഘവന്റെ സംവിധാനത്തിലുള്ള 'നാനേ വരുവേൻ' ആണ് ധനുഷിന്റേതായി ഇനി റിലീസ് ചെയാനുള്ള ചിത്രം. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' സംവിധാനം ചെയ്‍തത് മിത്രൻ ജവഹറാണ്. മിത്രൻ ജവഹര്‍ തന്നെ തിരക്കഥയും എഴുതിയ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.ഓം പ്രകാശാണ് ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസാണ് ചിത്രത്തിന്റെ വിതരണം. ഒരിടവേളയ്‍ക്ക് ശേഷം ധനുഷ് നായകനായി തിയറ്ററുകളില്‍ എത്തിയ ചിത്രവുമാണ് 'തിരുച്ചിദ്രമ്പലം'.

Read More : ഹോട്ട് ബീച്ച് ഫോട്ടോകളുമായി അമലാ പോള്‍

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു