സണ്ണി വെയ്‌നും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്നു, 'ത്രയം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Web Desk   | Asianet News
Published : Sep 15, 2021, 07:40 PM IST
സണ്ണി വെയ്‌നും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്നു,  'ത്രയം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Synopsis

സണ്ണി വെയ്‍നും ധ്യാനും ഒന്നിക്കുന്ന ചിത്രമാണ് ത്രയം.

സണ്ണി വെയ്ൻ , ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്‍ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ത്രയം. ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി. പൂർണമായും രാത്രിയിൽ ആണ് ചിത്രം ചിത്രീകരിച്ചത്. നിരഞ്‍ജ് മണിയൻപിള്ള രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്‍ണൻ, തിരികെ ഫെയിം ഗോപീകൃഷ്‍ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്‍ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു.  ഗോഡ്‍സ് ഓൺ കൺട്രി എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് ത്രയം. സംഗീതം-അരുൺ മുരളിധരൻ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രം നിർമിക്കുന്നത്.

കല-സൂരജ് കുറവിലങ്ങാട്, വസ്‍ത്രാലങ്കാരം-സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്‍ണൻ, സ്റ്റിൽസ്-നവീൻ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ-വിവേക്,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സഫി ആയൂർ, വാർത്ത പ്രചരണം-എ എസ് ദിനേശ്,  ആതിര ദിൽജിത്ത്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍