പൃഥ്വി തിരിച്ചെത്തിയിട്ടില്ല, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സുപ്രിയ മേനോൻ

Web Desk   | Asianet News
Published : May 18, 2020, 03:53 PM IST
പൃഥ്വി തിരിച്ചെത്തിയിട്ടില്ല, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സുപ്രിയ മേനോൻ

Synopsis

പൃഥ്വിരാജിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഭാര്യ സുപ്രിയ മേനോൻ.

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് കുറച്ചുനാളിലായി നാട്ടിലില്ലായിരുന്നു. പൃഥ്വിരാജ് ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിദേശത്തായിരുന്നു. ബ്ലസ്സിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ പൂര്‍ത്തിയായി എന്നും കഴിഞ്ഞ ദിവസം വാര്‍ത്തവന്നു. എന്നാല്‍ പൃഥ്വിരാജ് നാട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ആരാധകരുടെ അന്വേഷങ്ങള്‍ക്ക് മറുപടിയായി താരത്തിന്റെ ഭാര്യ സുപ്രിയ മേനോൻ പറഞ്ഞു.

പൃഥ്വിരാജ് തിരിച്ചുവന്നോയെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോഴും ജോര്‍ദാനില്‍ തന്നെയാണ്, ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഉടൻതന്നെ തിരിച്ചുവരുമെന്നാണ് കരുതുന്നത് എന്നും സുപ്രിയ മേനോൻ പറഞ്ഞു. പൃഥ്വിരാജിന്റെ ഒരു ഫോട്ടോയും സുപ്രിയ മേനോൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്തായാലും ചിത്രീകരണം പൂര്‍ത്തിയാക്കി പൃഥ്വിരാജ് കേരളത്തില്‍ മടങ്ങിയെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകരും.

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍