'സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍'; ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് സുരേഷ് ഗോപി

Published : Jan 21, 2021, 04:20 PM IST
'സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍'; ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് സുരേഷ് ഗോപി

Synopsis

ആര്‍ കളേഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍, പ്രസീദ കൈലാസനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.

രാഹുല്‍ മാധവിനെ നായകനാക്കി നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്‍ ഓഫ് ഗ്യാങ്സ്റ്ററി'ന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. രാഹുല്‍ മാധവിന്‍റെ നായക കഥാപാത്രത്തിന്‍റെ അപ്പിയറന്‍സോടുകൂടിയാണ് പോസ്റ്റര്‍. സുരേഷ് ഗോപിയാണ് ഫേസ്ബുക്കിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. പുതുമുഖം കാര്‍ത്തിക സുരേഷ് ആണ് ചിത്രത്തിലെ നായിക.

കെലാഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡൊമിനിക്, ജെസ്സി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസനാഥന്‍ പ്രൊഡക്ഷന്‍സിന്‍റെ സഹകരണത്തോടെ ആര്‍ കളേഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍, പ്രസീദ കൈലാസനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം പാപ്പിനു. സംഗീതം ശ്രീഹരി കെ നായര്‍. എഡിറ്റിംഗ് മനു ഷാജു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പൗലോസ് കുറുമറ്റം. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് മിഥുന്‍ കൊടുങ്ങല്ലൂര്‍, സുമിത്ത് ബി പി. കല ശ്യാം കാര്‍ത്തികേയന്‍. മേക്കപ്പ് പ്രദീപ് രംഗന്‍. 

വസ്ത്രാലങ്കാരം പ്രദീപ് തിരുവല്ലം. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല കോളിന്‍സ് ലിയോഫില്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുജേഷ് ആനി ഈപ്പന്‍. അസോസിയറ്റ് ഡയറക്ടര്‍ മനീഷ് തോപ്പില്‍. സ്ക്രിപ്റ്റ് അസോസിയേറ്റ് എഡ്വിന്‍ സി കെ. അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് വിഷ്ണു രവി, ജെസ്സിം, വിന്‍റോ വയനാട്. ആക്ഷന്‍ മാഫിയ ശശി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ധനുഷിനൊപ്പം മമിത ബൈജു; 'കര' ഫസ്റ്റ്ലുക്ക് പുറത്ത്
വിജയ്‍യുടെ ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി