
സുരേഷ് ഗോപി (suresh gopi) നായകനായി എത്തിയ കാവൽ (kaaval) എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. അഭിനയത്തില്‍ ഇടവേളകള്‍ എടുക്കുകയും മടങ്ങി വരികയും ചെയ്യുന്ന സുരേഷ് ഗോപിക്ക് മികച്ചൊരു തിരിച്ചുവരവ് ഒരുക്കിയ ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണം. 90കളിലെ സുരേഷ് ഗോപിയെ തിരിച്ചു കൊണ്ടുവരാൻ നിതിന്‍ രണ്‍ജി പണിക്കർക്ക്(nithin renji panicker) സാധിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. ഇപ്പോഴിതാ 'കാവലി'ൽ പ്രേക്ഷകർ പ്രതീക്ഷിച്ച ഡയലോഗിനെ കുറിച്ച് പറയുകയാണ് സുരേഷ് ഗോപി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
'ഈ സിനിമയിൽ ഒന്നുരണ്ടിടത്തെങ്കിലും എന്റെയീ സ്ഥിരം ഡയലോഗുകൾ വേണമായിരുന്നുവെന്ന് പറയുന്ന ഒരുപാട് അഭിപ്രായ പ്രകടനങ്ങൾ വന്നിരുന്നു. ഞാനൊരു ഡയലോഗ് നിധിനോട് പറഞ്ഞിരുന്നു. അത് കൂടി ഉണ്ടായിരുന്നുവെങ്കിൽ ഒരു നൂറ് കോടി ക്ലബ്ബിൽ ചിത്രം എത്തുമായിരുന്നോ എന്ന് ഞാൻ ആഗ്രഹിച്ച് പോയി', എന്ന് സുരേഷ് ഗോപി പറയുന്നു. തന്റെ അടുത്ത ചിത്രം ഒറ്റക്കൊമ്പൻ ആണെന്നും നടൻ പറഞ്ഞു.
തീപ്പൊരി ഡയലോഗുകളും ആക്‌ഷൻ രംഗങ്ങൾകൊണ്ടും സമ്പന്നമായ ചിത്രം ഒരു പ്രതികാരകഥയാണ് പറയുന്നത്. എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിതിന്‍ രണ്‍ജി പണിക്കർ ഒരുക്കിയിരിക്കുന്നത്. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ചിത്രത്തില്‍ രണ്‍ജി പണിക്കർ , സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും കഥാപാത്രങ്ങളായെത്തി. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പര്‍താര ചിത്രം കൂടിയായിരുന്നു കാവൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ