കൗശലക്കാരൻ പരമേശ്വര കൈമളിന്റെ വേഷത്തില്‍ സുരേഷ് കൃഷ്‍ണ, പത്തൊൻപതാം നൂറ്റാണ്ട് പോസ്റ്റര്‍ പുറത്ത്

By Web TeamFirst Published Sep 1, 2021, 10:20 PM IST
Highlights

കൗശലക്കാരൻ പരമേശ്വര കൈമളിന്റെ വേഷത്തില്‍ സുരേഷ് കൃഷ്‍ണ എത്തുന്നു.

പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ മൂന്നാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.  വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുരേഷ് കൃഷ്‍ണയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. വിനയൻ തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കരുമാടിക്കുട്ടൻ എന്ന എന്റെ ചിത്രത്തിലൂടെത്തന്നെയാണ് സുരേഷ് കൃഷ്‍ണ സിനിമയിലേക്കു വന്നത് എന്നും വ്യക്തമാക്കിയാണ് വിനയൻ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

വിനയന്റെ കുറിപ്പ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ റ മുന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍. കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളെ  അവതരിപ്പിക്കുന്നത് സുരേഷ്‍ കൃഷ്‍ണ എന്ന മലയാളത്തിലെ അനുഗ്രഹീത നടനാണ്.. കരുമാടിക്കുട്ടൻ എന്ന എന്റെ റ ചിത്രത്തിലൂടെത്തന്നെയാണ് സുരേഷ്‍ കൃഷ്‍ണ സിനിമയിലേക്കു വന്നത്. വലിയ ധനാഠ്യനും, ബുദ്ധിമാനും തിരുവാതാംകൂർ ദിവാനെ പോലും വരുതിക്കു കൊണ്ടുവരുവാൻ പോന്ന  കൗശലക്കാരനുമായ കൈമളെന്ന കഥാപാത്രത്തെ അങ്ങേയറ്റം ഭംഗിയായും മിതത്വത്തോടെയും സുരേഷ് അവതരിപ്പിച്ചിട്ടുണ്ട്.

 തിരുവിതാംകൂറിലെവിടെയും ഒരു മിന്നൽ പിണർ പോലെ തന്റെ  കുതിരപ്പുറത്തു പറന്നെത്താൻ കഴിവുണ്ടായിരുന്ന ഒരു പടക്കുറുപ്പു കൂടി ആയിരുന്നു കൈമൾ. തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധസ്ഥിതർക്കു വേണ്ടി സംസാരിക്കുവാൻ അങ്ങ് ആറാട്ടു പുഴയിൽ ഒരു ശബ്‍ദം ഉയർന്നിരിക്കുന്നു എന്നു കേട്ടറിഞ്ഞ കൈമൾ രോഷം കൊണ്ടു. അത് വേലായുധച്ചേകവരാണന്നറിയുന്നതോടെ ഒരു പുതിയ പോർമുഖം തുറക്കുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ ബൃഹുത്തായ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ അധികാരവും അംഗബലവും കൊണ്ടു ചൂതാട്ടം നടത്തിയവരുടെ അസാധാരണമായ കഥകൾ കൂടി ഈ ചിത്രത്തിലുണ്ട്.. പത്തൊൻപതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരി പരമേശ്വര കൈമൾ.

click me!