
സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാടിവാസല്‍'. വെട്രിമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് പ്രധാന പ്രത്യേകത. ഇരുവരും ഒന്നിക്കുമ്പോള്‍ ഒരു മികച്ച ചിത്രമായിരിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഇപ്പോഴിതാ 'വാടിവാസല്‍' ചിത്രത്തിന്റെ ഒരു ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് (Vaadivasal).
സൂര്യയുടെ 'വാടിവാസല്‍' ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ടിംഗ് എന്ന തരത്തിലാണ് ഫോട്ടോ പ്രചരിക്കുന്നത്. നായകൻ സൂര്യ, സംവിധായകൻ വെട്രിമാരനും അടക്കമുള്ളവരെ ഫോട്ടോയില്‍ കാണാം. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍. സൂരിയും 'വാടിവാസല്‍' ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
'വാടിവാസല്‍' എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അമീര്‍ സുല്‍ത്താൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. കൊവിഡ് അടക്കമുള്ള പ്രതിസന്ധി കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയത്.
ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് സിനിമ. തന്‍റെ അച്ഛന്‍റെ മരണത്തിനു കാരണക്കാരനായ 'കാരി' എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് 'വാടിവാസല്‍' എന്ന നോവല്‍. സി എസ് ചെല്ലപ്പ പ്രസിദ്ധീകരിച്ചിരുന്ന 'എഴുത്ത്' സാഹിത്യ മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ പിന്നീട് പുസ്‍തകമാക്കുകയായിരുന്നു. ഇതിനകം 26 എഡിഷനുകള്‍ പുറത്തിറങ്ങിയ ജനപ്രിയ നോവലുമാണ് ഇത്. ജല്ലിക്കട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് 'വാടിവാസല്‍'. വേല്‍രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
Read More : വീണ്ടും മാസ് അപ്പീലില്‍ സൂര്യ; 'എതര്‍ക്കും തുനിന്തവന്‍' റിവ്യൂ
'എതര്‍ക്കും തുനിന്തവൻ' എന്ന ചിത്രമാണ് സൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഒരിടവേളയ്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തുന്ന സൂര്യ ചിത്രം എന്ന നിലയില്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു 'എതര്‍ക്കും തുനിന്തവൻ'. പാണ്ഡിരാജ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്.
'എതര്‍ക്കും തുനിന്തവൻ' ചിത്രം മാര്‍ച്ച് 10നാണ് റിലീസ് ചെയ്‍തത് പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി എത്തിയത്. ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സൂര്യയുടെ നായകനാകുന്നചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് റൂബന്‍.
കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് 'എതര്‍ക്കും തുനിന്തവന്റെ' നിര്‍മാണം. ഡി ഇമ്മനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത് തമിഴിന് പുറമേ കന്നഡ, തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലും 'എതര്‍ക്കും തുനിന്തവൻ' പ്രദര്‍ശനത്തിന് എത്തി.
സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണിത്. വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ നായകനാകുന്ന ചിത്രത്തിനായി ശിവകാര്‍ത്തികേയൻ ഒരു ഗാനം എഴുതിയിരുന്നു. സൂര്യ നായകനായ ചിത്രം ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു തിയറ്ററുകളിലെത്തിയത്.
സൂര്യ ഏറ്റവും ഒടുവില്‍ നായകനായവയില്‍ രണ്ടെണ്ണം ഒടിടി റിലീസായിരുന്നു. 'സൂരറൈ പോട്ര്', 'ജയ് ഭീമും' എന്നീ ചിത്രങ്ങള്‍ . വൻ സ്വീകാര്യതയായിരുന്നു ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഒട്ടേറെ അവാര്‍ഡുകളാണ് സൂര്യക്കും 'സൂരറൈ പോട്രിനും' ലഭിച്ചത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്‍പദമാക്കിയുള്ളതാണ് 'സൂരറൈ പൊട്ര്'.
'സൂരറൈ പോട്ര്' ചിത്രം ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്‍സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലായിരുന്നു 'സൂരറൈ പോട്ര്' റിലീസ് ചെയ്‍തത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് 'സുരറൈ പോട്ര്' എത്തിയത്.
സൂര്യയുടേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ജയ് ഭീമിനും' വൻ അഭിപ്രായമായിരുന്നു ലഭിച്ചത്. അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനാണ് സൂര്യയുടെ കഥാപാത്രം. ത സെ ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.